KeralaLatest News

പ്രധാനമന്ത്രി എത്തുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ മോദി ജൂൺ എട്ടിനാണ് കേരളത്തിൽ എത്തുന്നത്. ഇതേദിവസം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തില്‍ ഉണ്ടാകും. തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ജനങ്ങള്‍ക്ക് നന്ദി പറയാനാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

വെളളിയാഴ്ച്ച രാത്രി പതിനൊന്നരയ്ക്ക് കേരളത്തില്‍ എത്തുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗുരുവായൂര്‍ ക്ഷേത്രം സന്ദർശിക്കും. ഒരു മണിയോടെ അദ്ദേഹം ദര്‍ശനം നടത്തി മടങ്ങും. തുടര്‍ന്ന് ബി ജെ പിയുടെ പൊതുയോഗത്തില്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ഗുരുവായൂരില്‍നിന്ന് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് അദ്ദേഹം പ്രത്യേക വിമാനത്തില്‍ മാലിദ്വീപിലേക്ക് പുറപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button