KeralaLatest News

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: പോലീസ് കേസെടുത്തു

മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാ പിഴവിനുമാണ് കേസ്.\

കോട്ടയം : കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും എതിരായണ് കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാ പിഴവിനുമാണ് കേസ്.

നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍. രോഗിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് കാലു പിടിച്ചിട്ടു പോലും ഡോക്ടര്‍മാരോ അധികൃതരോ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് മരിച്ച ജേക്കബ് തോമസിന്റെ മകള്‍ റെനി പറയുന്നു.

കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസ് എന്ന വയോധികന്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സിനകത്ത് കിടന്ന് മരിച്ചത്.കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഡോക്ടര്‍മാര്‍ ഇയാളെ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രോഗിയെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയായ കാരിത്താസില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കപ്പെട്ടു. പിന്നീട് മാതാ ആശുപത്രിയിലും രോഗിയെ കൊണ്ടു പോയി. എന്നാല്‍ ഈ മൂന്നു ആശുപത്രികളിലും ആരും രോഗിയെ ചികിത്സിക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഈ ാശുപത്രികള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button