Education & Career

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. പ്രിന്റിംഗ് വകുപ്പിൽ ഡി.റ്റി.പി. ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 തസ്തികകളിലേയ്ക്ക് പി.എസ്.സി. നിയമനത്തിന് ഈ സർട്ടിഫിക്കറ്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 0495-2723666) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും/മണി ഓർഡറായി 125 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ നൽകിയാൽ തപാലിലും ലഭിക്കും. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471-2474720, 0471-2467728, www.captkerala.com പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ(വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) പകർപ്പ് സഹിതം 18 നകം ലഭിക്കണം.

Tags

Related Articles

Post Your Comments


Back to top button
Close
Close