Latest NewsLife StyleHealth & Fitness

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ…

മഴക്കാലം വന്നെത്തിയാല്‍ പിന്നെ രോഗങ്ങളുടെ കൂടി കാലമാണ്. പനിയും ജലദോഷവും മാത്രമല്ല പലവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ക്കും വയറിളക്കത്തിനുമൊക്കെ ഏറെ സാധ്യതയുണ്ട് മഴക്കാലത്ത്. ഈ സമയത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്. കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. രോഗങ്ങള്‍ വരുന്നതിനേക്കാള്‍ വരാതിരിക്കാനാണ് നാം മുന്‍കരുതല്‍ എടുക്കേണ്ടത്. ഇതാ മഴക്കാലത്ത് രോഗങ്ങളെ ചെറുക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍.

മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മലിനമായ ജലവും ഭക്ഷണവും നിരവധി രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് മഴക്കാലത്ത് വരാന്‍ സാധ്യത ഏറെയാണ്. കഴിക്കുന്ന ഭക്ഷണങ്ങള്‍ എപ്പോഴും വൃത്തയുള്ള അന്തരീക്ഷത്തില്‍ പാകം ചെയ്തതാണെന്ന് ഉറപ്പ് വരുത്തുക. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാന്‍ നല്‍കുക. തണുത്ത പാനീയങ്ങള്‍ ഈ കാലയളവില്‍ ഒഴിവാക്കാം. കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോഴും തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കടകളില്‍ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങി നല്‍കരുത്.

അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കരുത്. മഴയുടെ തണുപ്പിനൊപ്പം തണുത്ത ഭക്ഷണപദാര്‍ഥങ്ങളും കൂടി ഉള്ളില്‍ ചെന്നാല്‍ ഫാരിന്‍ജൈറ്റിസ് പോലെയുള്ള തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷവും വരാാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് തുറന്ന വച്ച ഭക്ഷണങ്ങള്‍ നല്‍കാതിരിക്കുക. മഴക്കാലത്ത് ഹോട്ടല്‍ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡുകളും മഴക്കാലത്ത് കുട്ടികള്‍ക്ക് നല്‍കരുത്. കഴിവുള്ളതും ചൂടുള്ള ഭക്ഷങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ചെറിയ കുട്ടികള്‍ മലിനമായ വസ്തുക്കളിലും മറ്റും പിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആഹാരം നല്‍കുന്നതിനു മുന്‍പ് സോപ്പിട്ട് നന്നായി കൈകഴുകിക്കാന്‍ ശ്രദ്ധിക്കണം.

മഴക്കാലത്ത് ചെറിയ ചൂടുവെള്ളത്തില്‍ മാത്രമേ കുട്ടികളെ കുളിപ്പിക്കാവൂ. മഴ നനഞ്ഞ് സ്‌കൂളില്‍ നിന്നും എത്തുന്ന കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് തല നന്നായി തോര്‍ത്തിക്കൊടുക്കുകയും ശരീരത്തിലെ നനവ് നന്നായി ഒപ്പിയെടുക്കുകയും വേണം. നനഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. വത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങള്‍, സോക്‌സ്, ഷൂസ് എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button