CricketLatest NewsSports

ഐസിസിയെന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്നാണോ? കോലിയെ വാഴ്ത്തിയ ഐസിസിക്കെതിരെ പ്രതിഷേധം

 

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വാഴ്ത്തിക്കൊണ്ടുള്ള ഐസിസിയുടെ ട്വീറ്റ് വിവാദത്തില്‍. ഐസിസി എന്തിനാണ് ഇന്ത്യയോട് ഇങ്ങനെ വിധേയത്വം കാണിക്കുന്നതെന്നാണ് മറ്റ് രാജ്യങ്ങളിലെ മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന ചോദ്യം. കിരീടവും വെച്ച് സിംഹാസനത്തില്‍ രാജാവിനെപ്പോലെയിരിക്കുന്ന വിരാട് കോലിയുടെ ചിത്രമാണ് ഐസിസി പങ്കുവെച്ചത്. വലതുകൈയില്‍ ബാറ്റും ഇടം കൈയ്യില്‍ ബോളും ഉണ്ട്. 1983ലും 2011ലും ജേതാക്കളായ ടീം ഇന്ത്യ ഇത്തവണയും രാജാക്കന്‍മാരാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രം. ഐസിസി ട്വീറ്റ് ചെയ്ത ഈ ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറ ഇഷ്ടമായി. ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മറുവശത്ത് കൂടുതല്‍ ആളുകളും വിമര്‍ശനം ഉന്നയിക്കുകയാണ്. ഐസിസിയുടെ ഈ നടപടി തികച്ചും പക്ഷപാതപരമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്.

ഐസിസിയെ നിയന്ത്രിക്കുന്നത് ബിസിസിഐയാണെന്ന് മറ്റൊരു വിമര്‍ശനം. ഐഎസിസി എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്നാണോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്നാണോയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ആതിഥേയ രാജ്യത്തിന് പോലും കിട്ടാത്ത പരിഗണന പലപ്പോഴും ഇന്ത്യക്ക് കിട്ടുന്നുണ്ടെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ സങ്കടം.

ആദ്യ മത്സരത്തിനായി ഇന്ത്യക്ക് ഏറെ സമയം അനുവദിച്ചതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരാഴ്ച കിട്ടിയതിനാല്‍ മറ്റ് ടീമുകളെക്കുറിച്ച് പഠിക്കാന്‍ സഹായമായെന്ന് വിരാട് കോലിയും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിക്ഷ്പക്ഷത പുലര്‍ത്തണമെന്നാണ് ആവശ്യമുയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button