Latest NewsMobile Phone

വണ്‍ പ്ലസിനോട് ഏറ്റുമുട്ടാൻ പുതിയ ഫോണുമായി റെഡ്‌മി

വണ്‍ പ്ലസിനെ പിടിച്ചുകെട്ടാന്‍ പുതിയ ഫോണുകളുമായി റെഡ്‌മി. റെഡ്മി കെ20, കെ20 പ്രോ എന്നിവയാണ് വിപണിയിലെത്തിയത്. ചൈനയില്‍ പുറത്തിറക്കിയ ഫോണുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും. സ്‌നാപ് ഡ്രാഗണ് 855 ആണ് രണ്ട് ഫോണുകളുടെയും കരുത്ത്. പോപ് അപ് രീതിയിലാണ് ക്യാമറ. 25,000 രൂപയില്‍ താഴെയാകും വിലയെന്നാണ് ഷവോമി വ്യക്തമാക്കുന്നത്. കൂടുതല്‍ ഫീച്ചേഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോഴേ വ്യക്തമാകുകയുള്ളു.

വണ്‍ പ്ലസിനോട് ഏറ്റുമുട്ടാൻ ഷവോമി അവതരിപ്പിച്ച മോഡലായിരുന്നു പോക്കോ എഫ് വണ്‍. എന്നാല്‍ കമ്പനി പ്രതീക്ഷിച്ചതുപോലെ ഫോണുകള്‍ ചെലവായില്ല. ഇതോടെയാണ് പുതിയ ഫോൺ രംഗത്തിറക്കിയിരിക്കുന്നത്. വണ്‍പ്ലസിന്റെ പരസ്യങ്ങള്‍ക്ക് ഒപ്പമാണ് റെഡ്‌മിയുടെയും പരസ്യം എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button