KeralaLatest News

‘പുള്ളിക്കാരി കമ്പനിയുടെ സിഒഒ ആണെന്നുള്ള നഗ്‌നസത്യം വളരെ വൈകിയാണ് മനസിലായത്’ – ഒരു ടെക്കിയുടെ ഇന്റര്‍വ്യൂ കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍

എറണാകുളം സ്വദേശി മണികണ്ഠന്‍ തന്റെ ഇന്റര്‍വ്യൂ അനുഭവത്തെ കുറിച്ച് രസകരമായ കുറിപ്പ് എഴുതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നര്‍മ്മം കലര്‍ന്ന ഈ പോസ്റ്റ് എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

പോസ്റ്റ് വായിക്കാം :

തിരുവനന്തപുരത്തേക്കു പോകുന്നു. ഒരു ചായ കുടിക്കുന്നു. തിരിച്ചു വരുന്നു. ഇതിന്റെ ഇടക്ക് പറ്റിയാല്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നു. എന്നൊരു ഉദ്ദേശശുദ്ധിയോട് കൂടിആയിരുന്നു, അതിരാവിലെ എഴുനേറ്റു അണിഞ്ഞുഒരുങ്ങിയത്

വീട്ടീന്ന് ഇറങ്ങുന്നതിനു മുന്‍പ് അമ്മ പ്രാര്‍ത്ഥിച്ചിട്ട് പോകാന്‍ പറഞ്ഞു. ഞാന്‍ ഉടനെ തന്നെ വിളക്ക് വെച്ചിരികുന്ന ഭാഗത്തു തിരിഞ്ഞ് നിന്ന് കണ്ണും പൂട്ടി കയ്യും കൂപ്പി കുറേ നേരം പിറുപിറുത്തു. കണ്ണ് ഞാന്‍ തന്നെ തുറക്കണം. അമ്മ ഒരിക്കലും ‘മതി മണി’ എന്ന് പറയില്ല. വളരെ ഭയഭക്തിയോടെ സ്ലോ മോഷനില്‍ ഒരു ദീര്‍ഘശ്വാതോടെ ഞാന്‍ കണ്ണ് തുറന്നു… ഒളിങ്കണ്ണിട്ട് അമ്മയെ നോക്കി. ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്ഥിച്ചിരിക്കുന്നതായി അമ്മ വിശ്വസിച്ചിരിക്കനു..സന്തോഷം.. എല്ലാരും ഉറങ്ങുന്നത് കൊണ്ട് അടുക്കളയിലെ ലൈറ്റ് മാത്രം ഇട്ടിരുന്നുള്ളു. ഞാന്‍ എന്റെ മുഖത്തെ എക്‌സ്പ്രഷന്‍ കാണാതിരിക്കാന്‍ വെട്ടം കുറവുള്ള സ്ഥലത്തു തന്നെ ഇരുന്നു. കട്ടന്‍ മോന്തി കൊണ്ട് വളരെ ഗൗരവത്തില്‍ തന്നെ ഒരു കാച് കാച്ചി… ‘ആദ്യത്തെ ഇന്റര്‍വ്യൂ ആ…. പോയിട്ട് കാര്യമുണ്ടന്ന് തോന്നണില്ല… ഭയങ്കര ടഫായിരിക്കും..ഒരു 100-150 പേരെങ്കിലും ഉണ്ടാവുമാ…ഒറപ്പ്ആമ.!..ബുദ്ധിമുട്ടാ…സീന്‍ ആണ്…’. നൈസ് ആയിട്ട് ഒരു മുന്‍കൂര്‍ ജാമ്യം അത്രേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. മാത്രമല്ല, ഞാന്‍ ഈ അണിഞ്ഞു ഒരുങ്ങി പോകുന്നത് കണ്ടിട്ട് മകന്‍ ഇപ്പോ മല മറിക്കും എന്നൊന്നും പ്രതീക്ഷക്കരുത് എന്ന് പറയാതെ പറയണം. അമ്മ ചിരിച്ചോണ്ട് കുഴപ്പമില്ലന്ന് മാത്രം പറഞ്ഞു. ‘ഓഹ് ആയിക്കോട്ടെ’…ബാഗ്ഉം തൂക്കി ഹെഡ്‌സെറ്റ് വെച്ച് പാട്ടും കേട്ടു ഒരു ഗോദായിലേക് എന്ന പോലെ പുറപ്പെട്ടു.

രാവിലെ 5 മണികതെ ട്രെയിനിനാണ് പോക്ക്. ഓരോ തവണ ട്രെയിനില്‍ കേറുമ്പോഴും ഒരു പ്രതീക്ഷയാണ്. വാരണം ആയിരം സിനിമയില്‍ സൂര്യ കാണുന്ന പോലെ സുന്ദരിയായ ഒരു പെണ്ണിനെ കാണുന്നു, ലൈനടിക്കുന്നു, സെറ്റ് ആക്കുന്നു l-..മുന്‍കാലത്തിനു വിപരീതമായി അന്നും പ്രതേകിച്ചു ഒന്നും സംഭവിച്ചില്ല.എന്റെ ഭാഗത്തും തെറ്റുണ്ട്. രാവിലെ 5 മണിക്ക് ഞാന്‍ അങ്ങനെ ഒന്നും ആഗ്രഹിക്കാന്‍ പാടില്ലായിരുന്നു.കഴക്കൂട്ടം എത്തുന്നത് വരെ സുഖനിദ്ര.നടന്നും ഓട്ടോക്കുമായി ഞാന്‍ കമ്പനി നില്‍ക്കുന്ന 7 ആം നിലയില്‍ എത്തി. 7 ആം നില, കമ്പനിയുടെ പേര് നീല കളര്‍ഇല്‍. എന്റെ ഉള്ളിലെ അന്തവിശ്വാസിയായ ഇന്റെഉഷ്യന്‍ എന്നോട് പറഞ്ഞു. ‘മണി യു ര്‍ സെലക്ട്ഡ’………

‘നോ…അത്യാഗ്രഹം…അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വെള്ളപൊക്കം വന്നത് കൊണ്ട് മാത്രം കുറച്ചു പിടി സപ്പ്‌ളി ജയിച്ചവന്‍ ഒരു നീല കളര്‍ കണ്ടു തെറ്റ്ധരിക്കരുത്..’..എന്റെ മന്‌സ എന്റെ ഇന്റ്യൂഷന്‍ അഭിപ്രായതെ പൂര്‍ണമായും എതിര്‍ത്തു. തര്‍ക്കങ്ങള്‍ വകവെക്കാതെ ഞാന്‍ മെല്ലെ കമ്പനിയുടെ റിസപ്ഷനില്‍ ചെന്നിരുന്നു.

ചുറ്റും നോക്കി. ഒരു 5 പേര് ഇണ്ട്. ഓരോരുത്തരെയും ശരിക്കും ഒന്ന് നോക്കി. പക്കാ ഫോര്മാലില്‍ കണ്ണട വെച്ചൊരുതന്‍, കട്ട മുടിയും വെട്ടി തിളങ്ങണ ഷര്‍ട്ടുമായി ഒരാള്‍, കയ്യില്‍ അറ്റാച്ഡ് ഫോണും കണ്ണില്‍ കണ്ണടയുമായി വേറെരുതന്‍, ഞാന്‍ പഠിച്ച അതേ കോഴ്‌സ് സെന്റര്‍ല്‍ നിന്നും ഒരാള്‍, ഒരിക്കലും ഒരു ഭാവവ്യത്യാസവും തോന്നിക്കാത്ത ഒരു പെണ്‍കുട്ടിയും അമ്മയും. ഞാന്‍ എല്ലാവരെയും പരിചയപ്പെടാന്‍ തുടങ്ങി.പെട്ടെന്ന് ശഡാ പടഅന്ന് ഒരു ചെറുപ്പക്കാരി ഉള്ളിന്ന് വന്നു..HR ആയിരുന്നു അത്. കുറച്ചു നേരം വെയിറ്റ് ചെയ്യാന്‍ പറയാന്‍ വന്നതാണ്. വന്ന പോലെ ശഡാ പടഅന്ന പുള്ളിക്കാരി പോയി. ‘ വേഗം തീര്‍ന്നാല്‍ ചായക്ക് മുന്‍പ് വീട്ടില്‍ ഏതായിരുന്നു..’..സമയം കടന്ന് പോയി.. കൊച്ചി ചന്ത വര്‍ത്തമാനം പുറത്ത് വരാത്ത രീതിയില്‍ ഞാന്‍ ആ പെണ്‍കുട്ടിയോട് സംസാരിക്കാന്‍ നോക്കി. ചോദികലും പറയലും പുള്ളിക്കാരിടെ അമ്മ ആയപ്പോ ഞാന്‍ വര്‍ത്തമാനം അങ്ങ് നിര്‍ത്തി. വെട്ടി തിളങ്ങണ ഷര്‍ട്ട് ഇട്ടവന്‍ കൃത്യമായ ഇടവേളകളില്‍ i mean… i mean.. എന്ന് പറയുന്നുണ്ട്ആയിരുന്നു.ഞാന്‍ പഠിച്ചത് ഒകെ ഒന്നു ഓര്‍ത്തു നോക്കി. അതിനടയില്‍ അനാവശ്യമായ പാട്ടും കൂത്തും ഓര്‍മകളില്‍ കയറി വന്നു. ഞാന്‍

അതൊക്കെ അവഗണിച്ചു പഠിത്തത്തില്‍ മുഴുകി. മറന്നു പോയത് മൊബൈലില്‍ സെര്‍ച്ച് ചെയ്തു. ‘എന്തിന് !..പൊട്ടാന്‍ പോണ പടത്തിനു എന്തിനാണ് മണി ട്രൈലെര്‍!’..എന്റെ മന്‌സ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. എന്നാലും ഞാന്‍ പഠിക്കനത് നിര്‍ത്തി. വീണ്ടും ശഡാ പടഅന്ന HR വന്നു. ഒരു കണ്ണാടി വാതില്‍ തുറന്നു ഉള്ളിലോട്ട് വരാന്‍ പറഞ്ഞു.ഒന്നിന് പുറകെ ഒന്നായി ഓരോരുത്തരും ഉള്ളിലോട്ടു കയറി. ഉള്ളില്‍ ഒരു 20-25 പേര് ഉണ്ടാകും. എല്ലാരും എന്നെ തന്നെ നോക്കുന്ന പോലെ തോന്നി. ഞാന്‍ മന്ദം മന്ദം ഉള്ളിലേക്കു നടന്നു. അനാവശ്യ സന്ദര്‍ഭളില്‍ ചിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ഞാന്‍ അത് കഷ്ടപ്പെട്ട് പിടിച്ചൊതുക്കി.പുള്ളിക്കാരി ഞങ്ങളെ മറ്റൊരു റൂമിലേക്കഇരുത്തി ഒരു question paper ഉം രണ്ടു വെള്ള കടലാസ്സ്ഉം തന്നു. വേഗം എഴുതിയാല്‍ വേഗം വീട്ടില്‍ പോകാം എന്നു കരുതി ഞാന്‍ എന്റെ കഥാരചന തുടങ്ങി.

ഇംഗ്ലീഷില്‍ ഒരു ചളി പറഞ്ഞുകൊണ്ട് HR പുറത്തോട്ട് പോയി. അതിക്രൂരമായ ചളി..എനിക്ക് ചിരിക്കാന്‍ പറ്റിയില്ല. ഇംഗ്ലീഷില്‍ ആയതുകൊണ്ട് പുള്ളിക്കാരി കോമഡിയാനുദ്ധേആശിച്ചത് എന്നു മനസിലാക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. പ്രൊഫഷണലും വെട്ടി തിളങ്ങണ ഷര്‍ട്ട് ഇട്ടവനും ബുദ്ധിമുട്ടി ചിരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടി എഴുത്തു തുടങ്ങിയിരുന്നു. ഇത് സിംപിള്‍ അല്ലെന്ന് മട്ടില്‍ ഞാനും കുത്തി കുറിക്കാന്‍ തുടങ്ങി.ഇടയ്ക്ക് ഇടയ്ക് ഞാന്‍ മറ്റുള്ളവരെ നോക്കി. വെട്ടി തിളങ്ങണ ഷര്‍ട്ട് ഇട്ടവന്റെ മുഖത്തു വെറുതെ ഭാവങ്ങള്‍ ചിന്നി ചിതറുന്നു… അമാനുഷികം… ഒരു പേപ്പറില്‍ നോക്കികൊണ്ട് ഇമ്മാതിരി എക്സ്സ്‌പ്രെഷന്‍ ഇടുന്നവനെ ഞാന്‍ എന്റെ സിനിമയില്‍ എടുത്തിരിക്കുമ്മ് !…എന്റെ ഉള്ളിലെ സംവിധായകന്‍ അവനെ സ്‌കെച്ചിട്ടു. മുറിയിലെ ഒരു വശം പൂര്‍ണമായും സുതാര്യമായ കണ്ണാടി ആയിരുന്നു. അതിലൂടെ പുറത്തോട്ടു നോക്കിയപ്പോള്‍ ഇളംകാറ്റില്‍ കുറേ തെങ്ങുകള്‍ ഇങ്ങനെ ആടി പാടി നില്‍ക്കുകയാണ്. അപ്പോ എനിക്കൊരു കഥ എഴുതാന്‍ തോന്നി. സാഹചര്യം നോക്കാന്‍ഡ് എടുത്തു ചാടാനൊരുങ്ങിയ എന്റെ കലാവസാനയെ ഞാന്‍ calm calm എന്നും പറഞ്ഞു പിടിച്ചു നിര്‍ത്തി.ശഡാ പടഅന്ന വീണ്ടും വന്നു HR. വിനീതമായി കടലാസുകള്‍ അവരുടെ കരങ്ങളില്‍ ഏല്പിച്ചു. തലകുനിച്ചു ആരെയും നോക്കാന്‍ഡ് എന്തിനോ നാണിച്ചുകൊണ്ട് ഞാന്‍ പുറത്തു പോയി ഇരുന്നു. ഇളകാറ്റിലെ തെങ്ങുകള്‍ കണ്ടു തോന്നിയ കതേടെ ബാക്കി ആലോചിക്കാന്‍ തുടങ്ങി.കഥ ഒന്നു സെറ്റ് ആയി വന്നെയിരുന്നു അപ്പോളേക്കും പതിവുപോലെ ശഡാ പടഅന്ന HR വന്നു. ഒരാളെ എലിമിനേറ്റ ചെയ്ത് പറഞ്ഞു വിട്ടു!. മെഡിക്കല്‍ മിറക്കിള്‍ !..ഞാന്‍ 2 ണ്ട് റൗണ്ടിലൊട് ..മനസ്സില്‍ തോന്നിയ സന്തോഷം പുറത്ത് കാണിച്ചില്ല. ഞാന്‍ വിനീതമായി മന്ദം മന്ദം വാഷ്‌റൂമില്‍ പോയി. ഡാന്‍സ് മാസ്റ്റര്‍ വിക്രമിന്റ പ്രശസ്തമായ രണ്ടു സ്റ്റെപ്പിട്ട് ആഹ്ലാദപ്രകടനം നടത്തി, അതേ വിനീതത്തോടെ അകത്തു വന്നിരിന്നു. രണ്ടാമത്തെ റൗണ്ടിനായി HR എന്റെ പേര് വിളിച്ചു. ഞാന്‍ ഒരു പൂച്ചകുട്ടിയെ പോലെ പിന്നാലെ പോയി ഒരു റൂമില്‍ കയറി. HR പോയി. റൂമില്‍ ഒരു ടേബിള്‍. 35-40 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും. അവിടെ കണ്ടതില്‍ വെച്ച് ഏറ്റവും പ്രായമുള്ളവര്‍. ഞാന്‍ അവരെ മൊത്തത്തില്‍ ഒന്നു സ്‌കാന്‍ ചെയ്തു. പുള്ളിക്കാരന്‍ന്റെ ഇരിപ്പഉം ഭാവവും ശരീരവും കണ്ടാല്‍ അറിയാം ഇവിടത്തെ വലിയൊരു ആള്‌ണെന്ന്. തൊട്ടടുത്ത മറ്റൊരു കസേരയില്‍ ഒരു നോട്ട്ഉം പേനയുമായി പുള്ളിക്കാരി.ഇത് PA തന്നെ!.എന്റെ CID ബുദ്ധിയില്‍ എനിക്ക് അഭിമാനം തോന്നി.(ആ പുള്ളിക്കാരി കമ്പനിയുടെ COO ആണെന്നുള്ള നഗ്‌നസത്യം വളരെ വൈകിയാണ് എനിക്ക് മനസിലായത്ത്)ഈ പുള്ളിക്കാരി ഞാന്‍ പറയണതൊക്കെ നോട്ട് ചെയ്യാന്‍ ഇരിക്കാനെന്നു. സൂക്ഷിച്ചു സംസാരിക്കണം മണി. എന്റെ മന്‌സ എനിക്ക് ശക്തമായ ഒരു താകീത് തന്ന. ഞാന്‍ അവരുടെ അനുവാദത്തോടെ കസേരയില്‍ ഇരുന്നു. തേച്ച് മിനുക്കിയ ഷര്‍ട്ട് ചുളുങ്ങിയിട്ടില്ലന്നു ഉറപ്പു വരുത്തി.6 അടിയോളം പൊക്കമുള്ള ആ വലിയ സീനിയര്‍ ആയാ പുള്ളിയാണ് ചോദ്യം ചോദിക്കാന്‍ പോണത്. ചോദ്യങ്ങളുടെ കാഠിന്യം വയങ്കര കൂടുതലായിരിക്കും!. എന്റെ കുഞ്ഞു ജ്ഞാനം അതിന്റെ മുന്‍പില്‍ പകച്ചു പോയേക്കാം!. സിമ്പിള്‍ ഇംഗ്ലീഷില്‍ ആവാനുള്ള സാധ്യത വളരെ വളരെ കുറവാണു മണി..നീ തീര്‍ന്നട മണി നീ തീര്‍ന്ന…അലവലാതിയായ എന്റെ മനസ് ആത്മവിശ്വാസത്തെ കൊങ്ങക്ക് പിടിച് നിലത്തടിച്ചു.

എന്ത് പണ്ടാരമാണേലും വേഗം ഉത്തരം പറയണം. നോട്ട് പിടിച്ചു നോട്ട് ചെയ്യാന്‍ ഇരിക്കണ പുള്ളിക്കാരിക്കു നോട്ട് ചെയ്യാന്‍ ഒരു ഗ്യാപ് കൊടുക്കരുത്.. ഗൗരവം നിറഞ്ഞ മുഖവും മേശയില്‍ കൊട്ടി കൊണ്ടിരുന്ന വിരലുകളും എന്നിലേക്ക് നീട്ടി പുള്ളിക്കാരന്‍ ആദ്യത്തെ ചോദ്യം ചോദിക്കാന്‍ പോണ്. ആ വരവ് കണ്ടാലറിയാം, അറിവിന്റെ വീക്ഷണ കോണില്‍ നിന്നും ഉടലെടുത്ത ആശയത്തെ ചിന്തകള്‍ കൊണ്ട് വെട്ടിയൊതുക്കി കശാപ് ചെയ്തുള്ള ഒരു ചോദ്യമാണെന്ന് .. ‘വീട്ടില്‍ ആരൊക്കെ ഇണ്ട്?’…മുഖത്തെ ഗൗരവം കളയാന്‍ഡ് പുള്ളിക്കാരന്‍ ചോദിച്ചു. ഒരു സിംഹം ഗര്‍ജ്ജിച്ചു കൊണ്ട് പാഞ്ഞു വന്നു മുഖത്തിനടുതു നിന്ന് കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി. എന്റെ ആത്മവിശ്വാസം വെറുതെ സട കുടഞ്ഞെഴുന്നേറ്റു. പോയ കിളികളെ തിരിച്ചു പിടിച്ചുകൊണ്ട് ഞാന്‍ ഉത്തരം പറഞ്ഞു. സോപ് കുമിളകള്‍ പോലുള്ള ചോദ്യങ്ങള്‍ വീണ്ടും തുടര്‍ന്ന്. ഒരു കുട്ടിയുടെ ലാഘവത്തോടെ ഞാന്‍ അതൊക്കെ കുത്തി പൊട്ടിച്ചു.ഇന്റര്‍വ്യൂ കഴിഞ്ഞ് എഴുന്നേറ്റ പോകുമ്പോ പുള്ളിക്കാരിടെ പേന നോട്ടീല്‍ ഇക്കിളി മൂട്ടിയിട്ടുണ്ടോന്ന് ഞാന്‍ എത്തി നോക്കി. നഹി ഹെ!..സന്തോഷിപ്പിന്‍ ആര്‍മഥിപ്പിന്‍ !…വിനയവും സ്ലോമോഷനും കൈവിടാതെ ഞാന്‍ റിസപ്ഷനില്‍ പോയിരുന്നു.പതിവുപോലെ ശഡാ പടഅന്ന HR വന്നു.എന്നെ തൊട്ടടുത്ത ഒരു റൂമില്‍ കയറ്റി. എന്നിട്ട് വളരെ കൂള്‍ ആയി ഇംഗ്ലീഷില്‍ കമ്പനിയുടെ പോളിസിയെ പറ്റി പറയാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ ആയതുകൊണ്ട് എനിക്ക് അത്ര കൂള്‍ ആയിട്ട് തോന്നിയില്ല. നല്ല ഒരു ഒഴുക്കില്‍ അതിങ്ങനെ തുടര്‍ന്നു.എന്നോടുള്ള ഒരു ചോദ്യത്തിന്റെ ഊന്നലില്‍ പുള്ളിക്കാരി ആ കഥാപ്രസംഗം അങ്ങ് നിര്‍ത്തി…

രണ്ടു സെക്കന്റ് കഴിഞ്ഞപോള എനിക്ക് കാര്യം കത്തിയത്.ഇനി ഞാന്‍ സംസാരിക്കണം !. പറ്റില്ല !..എനിക്ക് ഇത് പോലെ ഇംഗ്ലീഷില്‍ ഒന്നും സംസാരിക്കാന്‍ അറിയില്ല. ‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍’ ന്റെ ലിറിക് തെറ്റായി പാടിയ ഒരു കരുവാളിച്ച അധ്യായം എന്റെ ചരിത്രത്തില്‍ ഉണ്ടായിരുന്നു. തലമുടിയിലെ വിയര്‍പ്പ് നെറ്റിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ വളരെ വിനീതത്തോടെ താഴ്മയായി എറണാകുളത്തെ നല്ല പച്ച മലയാളത്തില്‍ ഞാന്‍ എന്റെ ഉത്തരം മൊഴിഞ്ഞു. പുള്ളിക്കാരി പുച്ച്ചില്ല, വഴക്കു പറഞ്ഞില്ല, ചിരിച്ചില്ല, പരിഹാസത്തിന്റെ ഒരു ഭാവവും മുഖത്തു വരുത്തിയില്ല. ശോ ..ഞാന്‍ ഒരു തെണ്ടി ആണ്!…ഈ പുള്ളിക്കാരി നേരത്തെ കഷ്ടപ്പെട്ട് പറഞ്ഞ കോമഡിക്കു ഞാന്‍ ചിരിച് കൊടുക്കാത്ത നാറി. കുറ്റബോധം എന്നെ ആഞ്ഞു കുത്തി. അത് അധികം നീണ്ടില്.പുള്ളിക്കാരി വീണ്ടും ഒരു ചളി പറഞ്ഞു. ചിരിക്കാന്‍ ഒട്ടും പറ്റനീണ്ടായില്ല എനിക്ക് ..എന്നാലും ഞാന്‍ ചുണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്ത് ചിരിച്ചു. ജോലി കിട്ടിയാല്‍ ഞാന്‍ കുറേ ബുദ്ധിമുട്ടും എന്നു മനസ്സില്‍ കുറിച്ചിട്ടു. അധികം സമയം കളയാന്‍ഡ് ഞാന്‍ വീട്ടിലോട്ട് തിരിച്ചു. ഇളം കാറ്റില്‍ ആടുന്ന തെങ്ങ്…അതിനൊരു നല്ല റൊമാന്റിക് കഥ എഴുതണം. വെറുതേ പൊളിക്കണം..പിന്നള്ളാ .

https://www.facebook.com/technoparktoday/photos/a.500734109943354/2784431998240209/?type=3&__xts__%5B0%5D=68.ARB4cbNXZOqMqpFB-dCnojd2kGkUFlV2vnh7KCQGAtEaK91Lqz6OFw1ukcnu3Y9lARBNe2KrJl-nEhIiysL26HCtcnt_eUIJ0eAceVJuXCDslbm_aQC07Cfc5JYCtSJ3ahyeQJzc5wxMfSaQceLg2XEIsrtPSBTsd1K_RE_Fdk2GV8vHzY4xVSY8VQz09P2HUdYZSh1zj1feyRm1azZbhL7vVROx_wqdjfzJZbna7kY72aKlQgYE536Rtsei43dxjnJF08Ju_TRdotyTZKH4bVBTV1S9bGgsx9NUO0PuuZ0nr1yTvFMuBZE5zrRtUoIc5CGiCOOc4YaoHWAXDck3y8T-Kw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button