Latest NewsInternational

ലോകത്തിന്റെ ശത്രുക്കളും ദുഷ്ടശക്തികളുമാണ്, അങ്ങോട്ട് പോകരുത്;പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന

വെടിവയ്പ്, മോഷണം തുടങ്ങിയ സംഭവങ്ങള്‍ തുടര്‍ക്കഥയായ യുഎസില്‍ യാത്രക്കാര്‍ക്ക് അപകടസാധ്യത കൂടുതലാണെന്നാണ് ചൈനീസ് ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വീസ കാലാവധി സംബന്ധിച്ച് അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയായിരുന്നു ചൈനയുടെ യാത്രാ മുന്നറിയിപ്പ്.

ചൈനയില്‍നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് 25% നികുതി ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മേയ് 10ന് ഉത്തരവിട്ടതിനു പിന്നാലെയാണ് യുഎസ്‌ചൈന വ്യാപാര യുദ്ധം മുറുകിയത്. 20000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ചുമത്തിയത്. വ്യാപാര ഭീഷണികള്‍ക്കിടെ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യുഎസിനെതിരെ വന്‍ പ്രചാരണമാണ് നടത്തുന്നത്.

പാര്‍ട്ടി മുഖപത്രമായ ‘പീപ്പിള്‍സ് ഡെയ്ലിയില്‍’ യുഎസിനെ ‘ലോകത്തിന്റെ ശത്രു’ എന്നാണ് വിശേഷിപ്പിച്ചത്. ഇതിന്റെ തുടര്‍ക്കഥയാണ് ഇപ്പോള്‍ വന്ന യാത്ര മുന്നറിയിപ്പുകളും. മൊബൈല്‍ നിര്‍മാതാക്കളായ വാവേയ്‌ക്കെതിരെ യുഎസ് കൈക്കൊണ്ട നടപടികളും ചൈനയെ ചൊടിപ്പിച്ചു. 6000 കോടി ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ചൈനയും തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button