Latest NewsInternational

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ഇറാഖിലെ അന്‍ബര്‍ മേഖലയില്‍ ബുധനാഴ്ചയാണ് വ്യോമാക്രമണം നടത്തിയതെന്ന് രാജ്യത്തെ സേന വൃത്തങ്ങള്‍ വ്യക്തമാക്കി.

അന്‍ബര്‍: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കയും ഇറാഖും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണമായിരുന്നു ഇത്. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ മേഖലയില്‍ ബുധനാഴ്ചയാണ് വ്യോമാക്രമണം നടത്തിയതെന്ന് രാജ്യത്തെ സേന വൃത്തങ്ങള്‍ വ്യക്തമാക്കി.

ഐഎസ് ഭീകരരുമായി പോവുകയായിരുന്ന രണ്ട് വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.റമാദിയില്‍ 180 കിലോമീറ്റര്‍ മാറിയുള്ള പടിഞ്ഞാറന്‍ അല്‍ ബാഗ്ദാദി മേഖലയെയാണ് ലക്ഷ്യമിട്ടതെന്ന് ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.2017 ഡിസംബറിലാണ് ഇറാഖ് സര്‍ക്കാര്‍ ഐഎസിന് മേല്‍ വിജയം നേടിയതായി പ്രഖ്യാപിക്കുന്നത്.

അതേസമയം സിറിയ, ജോര്‍ദ്ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്ക് വയ്ക്കുന്ന അന്‍ബര്‍ മരുപ്രദേശത്ത് ഇപ്പോഴും ഇവരുടെ സാന്നിദ്ധ്യം സജീവമാണെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button