Latest NewsIndia

തന്റെ ജില്ലയിൽ തനിക്ക് ഇഷ്ടപ്പെട്ട ബിയർ ലഭിക്കുന്നില്ല; മുഖ്യമന്ത്രിയോട് വ്യത്യസ്ത ആവശ്യവുമായി യുവാവ്

തെലങ്കാനയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതിനിടെ ബാലറ്റ് ബോക്‌സില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു അപേക്ഷയാണ് ചർച്ചയാകുന്നത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയായ ജഗതിയാലില്‍ ലഭിക്കുന്നില്ലെന്നും അതിനാൽ അടുത്ത ജില്ലയായ കരിംനഗറില്‍ പോയാണ് താന്‍ തനിക്കിഷ്ടപ്പെട്ട ബിയര്‍ കുടിക്കുന്നതെന്നും അതിനാൽ തന്റെ ജില്ലയായ ജഗതിയാലിനെ ബിയര്‍ ലഭിക്കുന്ന കരിംനഗറുമായി ലയിപ്പിക്കണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്.

മദ്യ ഉപഭോഗത്തില്‍ രാജ്യത്ത് മുന്‍നിരയില്‍ ഇടം നേടിയ സംസ്ഥാനമാണ് തെലങ്കാന. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് രാജ്യത്തെ മദ്യ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്ത്. എന്തായാലും ഈ കുറിപ്പ് ഇപ്പോൾ ചർച്ചയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button