Latest NewsKerala

കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാന ആക്രമണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാന ആക്രമണം. ചോര കക്കിയില്‍ വച്ചാണ് ബസിനു നേരെ ആനയുടെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും മൂഴിയാറിലേയ്ക്ക് പോകുകയായിരുന്നു ബസ്. അതേസമയം ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് ഡിപ്പോയില്‍നിന്ന് പോകുന്ന ആര്‍പിഎ 354-ാം നമ്ബര്‍ ബസിന് നേരെയാണ് കാട്ടാന ആക്രമണം നടന്നത്.

ഇന്നലെ രാത്രി ഒമ്പരതയോടു കൂടിയാണ് സംഭവം നടന്നത്. കുട്ടിയാനയ്‌ക്കൊപ്പം റോഡില്‍ നിലയുറപ്പിച്ചിരുന്ന ആന ബസിനടുത്തേയ്ക്ക് പാഞ്ഞടുക്കുകയും തുമ്പിക്കൈ കൊണ്ട് മുന്നിലുള്ള ഗ്ലാസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്നു ബസിനു മുന്നില്‍ നിന്നും മാറാതെ നിന്ന ആന കാട്ടിനുള്ളിലേക്ക് പിന്‍വാങ്ങിയപ്പോഴാണ് ബസ് മുന്നോട്ട് എടുക്കാനായത്.

സാധാരണയായി ഇത്തരത്തില്‍ ആന വരികയും ബസ് കുറുകെ നില്‍ക്കാറും പതിവാണെന്ന് ഡൈവര്‍ പി മനോജും കണ്ടക്ടര്‍ അരുണ്‍ വൈശാഖും പറഞ്ഞു. എന്നാല്‍ കുട്ടിയാന കൂടെ ഉണ്ടായിരുന്നതാണ് ആക്രമിക്കാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button