KeralaLatest NewsIndia

കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരം: പ്രാദേശിക കോൺഗ്രസ് നേതാക്കളെ അപമാനിച്ചു : സന്ദീപ് വാര്യർ

കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരമെന്നു യുവമോർച്ച നേതാവ് സന്ദീ വാര്യർ. പ്രാദേശിക നേതാക്കളെ അവഹേളിച്ചും അപമാനിച്ചും നെഹ്രു കുടുംബം കോൺഗ്രസിനെ തകർക്കുകയായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന അഞ്ജയ്യയെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് ഗാന്ധി എയർപോർട്ടിൽ വച്ച് പരസ്യമായി അപമാനിച്ചതിനെ തുടർന്നാണ് എൻ ടി രാമറാവു തെലുഗു ആത്മ ഗൗരവ മുദ്രാവാക്യമുയർത്തി തെലുഗുദേശം രൂപീകരിച്ച് ആന്ധ്ര ഭരണം പിടിച്ചത്.

വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണ ശേഷം മകനായ ജഗന് സംസ്ഥാന അധ്യക്ഷൻ എന്ന പദവി പോലും നൽകാതെ ജഗനെയും അമ്മയെയും സോണിയ അപമാനിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് വൈ എസ്ആർ കോൺഗ്രസ് ഉണ്ടായി. ആന്ധ്രയിൽ നിന്ന് കോൺഗ്രസ് തുടച്ചു നീക്കപ്പെട്ടു. കേരളത്തിൽ കെ.കരുണാകരനെ അപ്പോയ്മെന്റ്റ് നൽകാതെ സോണിയ ഗാന്ധി അവഹേളിച്ചു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് അമേരിക്കയിൽ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്താൻ ഒരു മണിക്കൂർ ബാക്കിയിരിക്കെ കാബിനറ്റ് നോട്ട് പത്രസമ്മേളനം നടത്തി പിച്ചിചീന്തി എറിഞ്ഞ് മൻമോഹൻ സിങ്ങിനെ രാഹുൽ ഗാന്ധി അപമാനിച്ചു.

കർണ്ണാടകയിൽ അംബരീഷിനെ പൊതുവേദിയിൽ അപമാനിച്ചു. വേദിയിലെ പിൻനിരയിൽ മാത്രമാണ് അംബരീഷിന് ഇരിക്കാൻ സാധിച്ചത്. അവസാനം അദ്ദേഹത്തിന്റെ വിധാവയ്ക്ക് സീറ്റ് പോലും നിഷേധിച്ചു. സുമലത ബിജെപി പിന്തുണയോടെ കർണാടകയിൽ വൻഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. ഇതേപോലെ കോൺഗ്രസിന്റെ ധാർഷ്ട്യമാണ് സൂക്ഷ്മമായി പരിശോധിച്ചാൽ ഓരോ സംസ്ഥാനത്തെയും തകർച്ചയ്ക്ക് കാരണമായത് എന്നും സന്ദീപ് വാര്യർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button