KeralaLatest News

ഇന്നും നാളെയും കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തെത്തുടർന്ന് കൊച്ചിയിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.30 മുതല്‍ 12വരെ വാത്തുരത്തി റയില്‍വേ ​ഗെയ്റ്റ്, നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍ (എംജി റോഡ്), ഡിഎച്ച്‌ റോഡ്, പാര്‍ക്ക് അവന്യു റോഡ് എന്നിവിടങ്ങളില്‍ ​ഗതാ​ഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഉണ്ടായിരിക്കും. ഇന്ന് രാത്രി 11.10 മുതല്‍ 11.40 വരെ ഈ റോഡില്‍ വാഹന ​ഗതാ​ഗതം അനുവദിക്കില്ല.

നാളെ രാവിലെ ആറ് മുതല്‍ 9.30 വരെ പാര്‍ക്ക് അവന്യു റോഡ്, ഡിഎച്ച്‌ റോഡ്, എംജി റോഡ് മുതല്‍ വാത്തുരുത്തി റെയില്‍വേ ​ഗെയ്റ്റ് വരെ ​ഗതാ​ഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഉണ്ടായിരിക്കുന്നതാണ്. നാളെ രാവിലെ 8.30 മുതല്‍ 9.20 വരെ ഈ റോഡില്‍ വാഹന ​ഗതാ​ഗതം അനുവദിക്കുന്നതല്ല.

എയർപോർട്ടിലേക്കും മറ്റും അത്യാവശ്യമായി പോകേണ്ടവർക്ക് വിഐപികൾ എത്തുന്നതിന് മുമ്പേ കടന്നുപോകേണ്ടതാണ്.പശ്ചിമ കൊച്ചി ഭാ​ഗങ്ങളില്‍ നിന്ന് ന​ഗരത്തിലേക്ക് വരുന്നവരും തിരികെ യാത്ര ചെയ്യുന്നവരും ബിഒടി ഈസ്റ്റ് ജങ്ഷനില്‍ നിന്ന് തേവര ഫെറി- കുണ്ടന്നൂര്‍- വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button