KeralaLatest NewsIndia

ജ്യൂസുകടയുടമയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയോ ? ക്രൈം ബ്രാഞ്ച് അന്വേഷണം കൂടുതൽ ശക്തമാക്കുന്നു

സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പി മൊഴി നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുകയാണ്.

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അവസാന യാത്രയിൽ നിർണ്ണായക തെളിവായിരുന്നു കൊല്ലത്തെ ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങൾ. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്.രവീന്ദ്രനാഥിന്റെ ഭാര്യയുടെ ബന്ധുവീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം രാത്രി 11.30 ന് ബാലുവും കുടുംബവും തൃശൂരില്‍ നിന്ന് കാറില്‍ യാത്ര തിരിച്ചത്. കാറോടിച്ചത് അര്‍ജുനായിരുന്നു. കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നു ജ്യൂസ് കഴിച്ചതിന്റെ ദൃശ്യങ്ങള്‍ താന്‍ ശേഖരിച്ചിരുന്നെന്നും പിന്നീടു കട ഉടമയ്ക്കു മടക്കിനല്‍കിയെന്നും സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പി മൊഴി നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുകയാണ്.

അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തപ്പോഴായിരുന്നു പ്രകാശ് തമ്ബിയുടെ വെളിപ്പെടുത്തല്‍. വാഹനം ഓടിച്ചിരുന്നത് ആരെന്ന തര്‍ക്കമുണ്ടായപ്പോള്‍ വാസ്തവം കണ്ടെത്താനാണു ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും എന്നാല്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ അതു മടക്കിനല്‍കിയെന്നും അന്ന് ഇയാള്‍ അറിയിച്ചിരുന്നു.എന്നാല്‍, പ്രകാശ് തമ്പിയുടെ ഇടപെടല്‍ ദുരൂഹത വര്‍ധിപ്പിച്ചതോടെ ഡിവൈഎസ്‌പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ഇന്നു വീണ്ടും ചോദ്യം ചെയ്യും.

തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ, കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയിലിറങ്ങി ബാലഭാസ്‌കറും ഡ്രൈവര്‍ അര്‍ജുനും ജ്യൂസ് കുടിച്ചിരുന്നു. ഈ കടയില്‍ നിന്നാണു സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പ്രകാശന്‍ തമ്പി വാങ്ങിയത്. കടയുടമ ഷംനാദിന്റെ സുഹൃത്ത് നിസാമിന്റെ സഹായത്തോടെയായായിരുന്നു ഇതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, താന്‍ ദൃശ്യങ്ങള്‍ നല്‍കിയതു ക്രൈംബ്രാഞ്ചിനാണെന്നും മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് ഇന്നലെ കടയുടമ ഷംനാദ് മാധ്യമങ്ങളോടു പറഞ്ഞത്. ഇതില്‍ ക്രൈംബ്രാഞ്ച് അസ്വാഭാവികത കാണുന്നുണ്ട്. ആരോ ജ്യൂസ് കടയുടമയെ ഭീഷണിപ്പെടുത്താനുള്ള സാധ്യതയും കാണുന്നുണ്ട്.

അതെ സമയം പുലര്‍ച്ചെ 1.08 ന് ചാലക്കുടിയില്‍ മോട്ടര്‍വാഹന വകുപ്പിന്റെ സ്പീഡ് ക്യാമറയില്‍ ഈ കാര്‍ തെളിഞ്ഞു.അപ്പോള്‍ മണിക്കൂറില്‍ 94 കി.മീ. ആയിരുന്നു വേഗം. പുലര്‍ച്ചെ 3.45 നാണ് കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍പെട്ടത്. 231 കി.മീ. യാത്ര ചെയ്യാന്‍ വേണ്ടിവന്നത് 2.37 മണിക്കൂര്‍ മാത്രം. അര്‍ജുന്റെ ഡ്രൈവിംഗിന്റെ മികവിന് തെളിവായി പൊലീസ് ഇതിനെ കാണുന്നു.അപകടത്തില്‍ രണ്ടു കാലുമൊടിഞ്ഞു ചികിത്സയിലായിരുന്ന അര്‍ജുന്‍ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്റെയൊപ്പം അസമിലേക്ക് യാത്ര പോയത് ദുരൂഹമാണ്.

ബാലുവിന്റെ കുടുംബസുഹൃത്തായ പാലക്കാട്ടെ ഡോക്ടറുടെ മകന്‍ ജിഷ്ണു ഹിമാലയത്തില്‍ ധ്യാനത്തിനു പോയെന്നും മാതാപിതാക്കള്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനും കുടുംബത്തിനും വഴിപാടുകള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത് ജിഷ്ണുവായിരുന്നു. ജിഷ്ണുവും പ്രകാശ് തമ്പിയുമായുള്ളത് അടുത്ത ബന്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി വിഷ്ണുവിനേയും ജിഷ്ണുവിന് അറിയാം. അര്‍ജുനും വിഷ്ണവും ജിഷ്ണുവും ഒളിവില്‍ പോയതാണ് ക്രൈം ബ്രാഞ്ചിനെ വലയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button