Latest NewsKerala

ബാലഭാസ്കറിന്റെ മരണം ; വാഹനം ഓടിച്ചത് അർജുനോ ? : വിദഗ്ധ സമിതിയുടെ കണ്ടെത്തലിങ്ങനെ

തിരുവനന്തപുരം :  ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ട സമയത്തു അർജുനായിരിക്കും വാഹനം ഓടിച്ചതെന്ന് വിദഗ്ധ സമിതി. ഡ്രൈവർക്കുണ്ടാവുന്ന പരിക്കുകളാണ് അർജുനുണ്ടായതെന്നു ഫൊറന്‍സിക് റിപ്പോർട്ടിൽ പറയുന്നു. ബാലഭാസ്ക്കറിന്റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്നും ഡോക്ടർമാർ വിശദമാക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിച്ചു.

അപകട സമയത്തു വാഹനം ഓടിച്ചത് അർജുനാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പി മൊഴി നൽകിയിരുന്നു. ആശുപത്രിയിലായിരുന്നപ്പോൾ അർജുൻ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ മൊഴി മാറ്റിയ ശേഷം അർജുൻ തന്നെ പിന്നെ വിളിച്ചിട്ടില്ലെന്നും പ്രകാശ് തമ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button