Latest NewsSports

സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട് ഇംഗ്ലണ്ട് താരം

കാഡിഫ്: ബംഗ്ലദേശിനെതിരായ മൽസരത്തിൽ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട ഇംഗ്ലണ്ട് താരം ജേസൺ റോയിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഇംഗ്ലണ്ട് ഇന്നിങ്സിലെ 27–ാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാം പന്തു നേരിട്ടത് റോയിയാണ്. ഷോർട്ട് പിച്ചായെത്തിയ പന്തിനെ റോയി ഡീപ് സ്ക്വയർ ലെഗ്ഗിലേക്കു ഗതിമാറ്റിവിട്ടു. തൊട്ടുപിന്നാലെ റൂട്ടും റോയിയും റണ്ണിനായി ഓടി. എന്നാൽ, കുതിച്ചെത്തിയ പന്തിന്റെ ദിശ മനസ്സിലാക്കുന്നതിൽ ബംഗ്ലദേശ് ഫീൽഡർക്കു പിഴച്ചു. പന്ത് നേരെ ബൗണ്ടറിയിലേക്ക്. പന്തിലേക്കു നോക്കി റൺ പൂർത്തിയാക്കവെ തൊട്ടുമുന്നിൽ നിന്ന അംപയർ ജോയൽ വിലൻസനെ റോയി ശ്രദ്ധിച്ചില്ല. ഇതോടെ നല്ല ഒന്നാന്തരം ഒരു കൂട്ടിയിടിയാണ് ഗ്രൗണ്ടിൽ കണ്ടത്.

 

https://vimeo.com/341069513

shortlink

Related Articles

Post Your Comments

Related Articles


Back to top button