KeralaLatest NewsIndia

മോദിക്ക് തുലാഭാരം നടത്താനുള്ള പൂക്കള്‍ വിരിയിച്ചെടുത്തത് മലപ്പുറത്തെ മുസ്ലീങ്ങള്‍; നല്‍കിയത് 112 കിലോ, വേണ്ടിവന്നത് 91 കിലോ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി മോദി താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മോദിക്ക് വേണ്ട പൂക്കള്‍ വിരിയിച്ചെടുത്തത് കേരളത്തിലെ മുസ്ലീം കുടുംബങ്ങളാണ്. മലപ്പുറത്തെ തിരുനാവായില്‍ പതിറ്റാണ്ടുകളായി താമരകൃഷി നടത്തുന്ന മുസ്ലീം കര്‍ഷകരില്‍ നിന്നാണ് മോദിക്ക് തുലാഭാരം നടത്തുന്നതിന് ആവശ്യമായി വന്ന 91 കിലോ പൂക്കള്‍ വാങ്ങിയത്.

തുലാഭാരം വഴിപാടിന് വഴിപാട് നടത്തുന്ന ആളിന്റെ ഭാരത്തിന് തുല്യമായ വസ്തുക്കളാണ് ഭഗവാന് സമര്‍പ്പിക്കേണ്ടത്. മോദിക്കായി 112 കിലോ പൂക്കള്‍ എത്തിച്ചെങ്കിലും 91 കിലോ മാത്രമാണ് അദ്ദേഹത്തിന് വേണ്ടി വന്നത്. സംസ്ഥാനത്താകമാനമായി നൂറിലധികം ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ താമരപ്പൂക്കള്‍ കൃഷി ചെയ്ത് നല്‍കുന്നത് തിരുനാവായയിലെ മുസ്ലീംകുടുംബങ്ങളാണ്. നുറ് വര്‍ഷത്തിന് മുമ്പ് മുതല്‍ പാരമ്പര്യമായി താമരപ്പൂക്കള്‍ കൃഷ്ി ചെയ്യുന്നവരാണിവര്‍.

ഭാരതപ്പുഴയുടെ വടക്കന്‍ തീരങ്ങളിലൊന്നായ തിരുനാവായ മരണാനന്തരകര്‍മങ്ങള്‍ക്ക് പേരു കേട്ട സ്ഥലം കൂടിയാണ്. ഇവിടെയുള്ള 500 ഏക്കറോളം കായലിലാണ് താമരപ്പൂക്കള്‍ ഉണ്ടാകുന്നത്. ഇവിടെയുള്ള മുസ്ലീം കര്‍ഷകര്‍ വന്‍ഡിമാന്‍ഡുള്ള താമരപ്പൂക്കള്‍ കൃഷി ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ്. കായലുകളില്‍.

ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, പരമക്കാവ് ഭഗവതി ക്ഷേത്രം, തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രം, പാറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ഇവിടെ നിന്നാണ് താമരപ്പൂക്കള്‍ എത്തുന്നത്. പ്രതിദിനം ശരാശരി 20,000 പൂക്കള്‍ വരെ ഇവിടെ നിന്ന് കൊണ്ടുപോകുന്നുണ്ട്. ശബരിമല തീര്‍ത്ഥാടനകാലത്ത് അവിടേക്ക് ആവശ്യമായ പൂക്കളും ഇവിടെ നിന്ന് തന്നെ എത്തിക്കും. എന്തായാലും വര്‍ഗീയവിദ്വേഷമൊന്നും താമരപ്പൂക്കളെ ഇതുവരെ ബാധിച്ചിട്ടില്ല, പകരം മതസൗഹൃദത്തിന്റെ പ്രതീകങ്ങളായി ഇവിടത്തെ മുസ്ലീംകുടുംബങ്ങള്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കായി താമരപ്പൂക്കള്‍ വിരിയിച്ചെടുത്ത് അയക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button