Latest NewsSaudi ArabiaGulf

മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കാനൊരുങ്ങി ഈ രാജ്യം

റിയാദ്: സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നു. ശനിയാഴ്ച മുതലാണ് ഈ നിയമം നടപ്പിലാകുന്നത്. ഇതനുസരിച്ച് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. കടുത്ത ചൂട് കൂടിയ സാഹചര്യത്തിലാണ് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ രാജ്യത്ത് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്.

ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അനുമതിയില്ല. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമലംഘനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിക്കും. അതേസമയം താരതമ്യേന ചൂട് കുറഞ്ഞ മേഖലകളില്‍ മധ്യാഹ്ന വിശ്രമ നിയമം നിര്‍ബന്ധമാക്കില്ലെന്നും മന്ത്രാലയ വ്യക്താവ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button