Latest NewsIndia

മന്ത്രിസഭാവികസനം: രാഹുല്‍ – ദേവഗൗഡ കൂടിക്കാഴ്ച്ച; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി അറിയിച്ച് ഗൗഡ

കര്‍ണാടകയില്‍ കൂട്ടുകക്ഷി മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ ശക്തമാക്കാനുള്ള തീരുമാനം ഗൗഡ രാഹുലിനെ അറിയിച്ചതായാണ് സൂചന.

എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ ദേവഗൗഡ ശക്തമായ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ബല്ലരി ജില്ലയില്‍ ധാതുസമ്പന്നമായ സന്ദൂര്‍ താലൂക്കില്‍പ്പെടുന്ന 3,667 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ജിന്‍ഡല്‍ സ്റ്റീലിന് വില്‍ക്കാനുള്ള തീരുമാനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എച്ച് കെ പാട്ടീല്‍ നടത്തിയ വിമര്‍ശനവും ദേവഗൗഡ രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് വിവരം.

അരമണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ച്ചയില്‍ മന്ത്രിസഭാവികസനം തന്നെയായിരുന്നു പ്രധാന അജണ്ട. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാമലിംഗ റെഡ്ഡിയും ആര്‍. രോഷന്‍ ബെയ്ഗും കാബിനറ്റ് വിപുലീകരണത്തെ പരസ്യമായി ചോദ്യംചെയ്ത സാഹചര്യത്തിലാണ് രണ്ട് സ്വതന്ത്ര എംഎല്‍എമാരെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button