Latest NewsIndia

പാകിസ്ഥാന് മുകളിലൂടെ മോദിയുടെ വിമാനം പറക്കും; തീരുമാനം ഷാങ്ങ്ഹായ് ഉച്ചകോടിക്കായി

തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പറപ്പിക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കി. ഈ മാസം 13, 14 തീയതികളില്‍ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ങ്ഹായ് ഉച്ചകോടി യില്‍ പങ്കെടുക്കാനാണ് മോദിക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കേണ്ടിവരുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മോദിക്കൊപ്പം ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാകോട് ജെയ്ഷെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചത്. തെക്കന്‍ പാകിസ്ഥാനിലൂടെ കടന്നുപോകുന്ന രണ്ട് വ്യോമറൂട്ടുകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്. പതിനൊന്ന് വ്യോമമാര്‍ഗങ്ങളാണ് പാക് വ്യോമപരിധിയില്‍ വരുന്നത്.

കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലേക്കുള്ള യാത്രയ്ക്കായി വ്യോമപാത തുറക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയുമായി നിരന്തരം സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ അഭ്യര്‍ത്ഥന പാകിസ്ഥാന്‍ അംഗീകരിച്ചിരിക്കുന്നത്. അതേസമയം പാകിസ്ഥാനോട് തത്കാലം ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഷാങ്്ഹായ് ഉച്ചകോടിക്കിടെ മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യതയില്ലെങ്കിലും അനുര്ഞ്ജന ചര്‍ച്ച എന്ന ആവശ്യത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button