KeralaLatest News

ബാലഭാസ്‌കറിന്റെ അപകട മരണം : കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ മൊഴിയെടുപ്പ് ഇന്ന് : ഡ്രൈവറുടെ മൊഴി കേസില്‍ ഏറെ നിര്‍ണായകം

കൊച്ചി: ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് ക്രൈബ്രാഞ്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ മൊഴിയെടുക്കും. ഡ്രൈവറുടെ മൊഴി കേസില്‍ ഏറെ നിര്‍ണായകമാണ്. കേസിലെ ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു.

ഡ്രൈവറുടെ സീറ്റില്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കുന്നത്.

രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് ക്രൈം ബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button