News

വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്ത്യന്‍ വ്യവസായിക്ക് ജീവപര്യന്തം തടവും അഞ്ച് കോടി രൂപ പിഴയും

അഹമ്മദാബാദ്: വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്ത്യന്‍ വ്യവസായിക്ക് ജീവപര്യന്തം തടവും അഞ്ച് കോടി രൂപ പിഴയും കോടതി വിധിച്ചു. . മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളുടെ ഉടമ ബിര്‍ജു സള്ള എന്ന വ്യവസായിക്കെതിരെയാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്.

2017 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജെറ്റ് എയര്‍വേയ്‌സില്‍ യാത്രക്കാരനായിരുന്ന ബിര്‍ജു സള്ള ടോയ്‌ലറ്റിലെ ടിഷ്യു പേപ്പറില്‍ വിമാനം റാഞ്ചാന്‍ പോകുകയാണ് എന്ന് ഇംഗ്ലീഷിലും ഉര്‍ദുവിലും എഴുതുകയായിരുന്നു. തുടര്‍ന്ന് ഈ കുറിപ്പ് വിമാനത്തിലെ ജീവനക്കാര്‍ കണ്ടെത്തുകയുമായിരുന്നു. മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ ബിസിനസ്സ് എക്കണോമി ക്ലാസിലായിരുന്നു സംഭവം അരങ്ങേറിയത്. ജീവനക്കാര്‍ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. വിമാന അധികൃതര്‍ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. ഹൈജാക്കിംഗ് നാടകത്തിന്റെ ക്ലൈമാക്‌സാണ് ഏറെ രസകരം. വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തിവെയ്ക്കുമെന്നും, ഇതോടെ ജെറ്റ് എയര്‍വെയ്‌സിന്റെ ഡല്‍ഹി ശാഖയില്‍ ജോലി ചെയ്യുന്ന കാമുകി തനിക്കൊപ്പം വരുമെന്നും താന്‍ കരുതിയെന്നും കോടതിയില്‍ ഇയാള്‍ മൊഴി നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button