Latest NewsKerala

എംബിബിഎസ് പ്രവേശനം; സർക്കാർ ഉത്തരവ് വിവാദത്തിൽ

കൊച്ചി : എംബിബിഎസിനുള്ള സാമ്പത്തിക സംവരണ സീറ്റ് ഉത്തരവ് വിവാദത്തിൽ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എംബിബിഎസ് സീറ്റുകളിൽ പത്ത് ശതമാനം ഇളവ് നൽകണമെന്ന സർക്കാർ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. സ്വാശ്രയ കോളേജുകൾക്കും സർക്കാർ ഉത്തരവ് ബാധകമാക്കി. ന്യൂനപക്ഷ കോളേജുകളെ ഒഴിവാക്കി. സംവരണ സീറ്റിലെ ഫീസ് ആരുനൽകും എന്നതിൽ അവ്യക്തത തുടരുകയാണ് . ഉത്തരവിനെതിരെ ന്യുനപക്ഷ പദവിയുള്ള കോളേജുകൾ കോടതിയെ സമീപിക്കും.

Tags

Post Your Comments


Back to top button
Close
Close