Latest NewsIndia

സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ : 3 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ : സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 3 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ അനന്ത് നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്.  3 സിആർപിഎഫ് ജവാന്മാർ, ഒരു സ്ത്രീ എന്നിവര്‍  ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചുവെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവരെ അനന്ത്നാഗിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് മണിയോട് കൂടിയാണ് വെടിവയ്‌പാരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button