Latest NewsIndia

ഡോക്ടര്‍മാരുടെ സമരത്തിനു മുന്നില്‍ മുട്ടുമടക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ സമരത്തിനു മുന്നില്‍ മുട്ടുമടക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . ആറാം ദിവസത്തിലേക്ക് കടന്ന പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം ഒത്തുതീര്‍പ്പിലേയ്ക്ക്. സമരം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികളുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡോക്ടര്‍മാരോട് മമത ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ല.

എല്ലാ ഡോക്ടര്‍മാരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ആയിരകണക്കിന് ആളുകള്‍ ചികിത്സ കിട്ടാതിരിക്കുകയാണ്. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നു. മന്ത്രിമാരേയും പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരേയും ചര്‍ച്ചയ്ക്ക് അയക്കാം. ഇന്നലെ അവര്‍ അഞ്ച് മണിക്കൂറോളം ചര്‍ച്ചയ്ക്കായി കാത്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ വന്നില്ല. ഭരണഘടനാ സംവിധാനങ്ങളോട് ബഹുമാനം വേണമെന്നും മമത പറഞ്ഞു.

ഡോക്ടര്‍മാരുടെ സമരം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ മമതാ ബാനര്‍ജി കത്തയക്കുകയും ചെയ്തിരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഒരു ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധ സമരം ആരംഭിച്ചത്. പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button