CricketLatest News

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ പാക് താരത്തിന് താക്കീത്

മാഞ്ചെസ്റ്റര്‍: ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ പാക് ബൗളര്‍ മുഹമ്മദ് ആമിറിന് അമ്പയറുടെ താക്കീത്. ബൗള്‍ ചെയ്ത ശേഷമുള്ള ഫോളോ ത്രൂവില്‍ പിച്ചിലെ ‘ഡെയ്ഞ്ചര്‍ ഏരിയ’യിലേക്ക് കടന്നതിനാണ് ആമിറിനെ താക്കീത് ചെയ്‌തത്‌. രണ്ടു തവണയാണ് ആമിര്‍ ഇത്തരത്തില്‍ പിച്ചിലേക്ക് കടന്നത്. ഇതോടെ അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് താക്കീത് നൽകുകയായിരുന്നു. ഒരിക്കല്‍ കൂടി ഇത് ആവർത്തിച്ചാൽ ഈ മത്സരത്തില്‍ താരത്തിന് ബൗൾ ചെയ്യാൻ കഴിയില്ല.

മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിര്‍ ആദ്യം ‘ഡെയ്ഞ്ചര്‍ ഏരിയ’യിലേക്ക് കടന്നത്. അഞ്ചാം ഓവറിലെ നാലാം പന്തിലാണ് ഇത് വീണ്ടും ആവര്‍ത്തിച്ചത്. ഇതോടെ ആദ്യ സ്‌പെല്ലില്‍ നാല് ഓവര്‍ മാത്രമെറിഞ്ഞ ആമിറിനെ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് പിന്‍വലിച്ചു. പകരം വഹാബ് റിയാസിനെ ബൗളിങ്ങിന് നിയോഗിക്കുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button