NattuvarthaLatest News

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ; ഉദ്ഘാടനം 21-ന്

263 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: കാഴ്ച്ചയുടെ ദൃശ്യ വിരുന്നൊരുക്കി പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള തുടങ്ങാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി. ആറുനാൾ നീളുന്ന മേളയിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്.

തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന ചിലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം 21-ന് വൈകീട്ട് ഗവർണർ പി.സദാശിവം നിർവഹിക്കും. മേളയിലേക്ക് രജിസ്റ്റർ ചെയ്യാൻ www.idsffk.in സന്ദർശിക്കണം. മേള നടക്കുന്ന ദിവസങ്ങളിലും രജിസ്റ്റർചെയ്ത് പങ്കെടുക്കാം. വിവിധ വിഭാഗങ്ങളിലായി 263 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ദിവസവും അഞ്ചിന് മുഖാമുഖം പരിപാടി നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button