Latest NewsIndia

രാഹുല്‍ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍; പുതുമയാര്‍ന്ന ആശംസകള്‍ നേര്‍ന്ന് അമുല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം പിറന്നാള്‍. പ്രധാന മന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ രാഹുലിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ആയുരാരോഗ്യ സൗഖ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു നരേന്ദ്ര മോദിയുടെ ആശംസാ ട്വീറ്റ്. ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തുമ്പോള്‍ വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി അമുല്‍. അമുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് രാഹുലിന് ആശംസ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്. ഹാപ്പി ബര്‍ത്ത്‌ഡേ രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗിലായിരുന്നു അമുല്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത്.

പാര്‍ട്ടി അധ്യക്ഷന്റെ പിറന്നാള്‍ ദിനത്തെ ആഘോഷമാക്കുകയാണ് കോണ്‍ഗ്രസും. ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്റെ അഞ്ച് സന്ദര്‍ഭങ്ങള്‍ ചേര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയായി കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു. ‘ശ്രീ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ട്വീറ്ററില്‍ #HappyBirthdayRahulGandhi തുടങ്ങിയ ഹാഷ്ടാഗുകള്‍ ഹിറ്റാകുകയാണ്.

 

shortlink

Post Your Comments


Back to top button