KeralaLatest News

നിർബന്ധിത പിരിച്ചുവിടൽ ; തുറന്നടിച്ച് രാജു നാരായണസ്വാമി ഐഎഎസ്

തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിയെ നിർബന്ധിതമായി പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി രാജു നാരായണസ്വാമി രംഗത്ത്. നടപടിയെടുത്തത് തന്നോട് വിശദീകരണം തേടാതെയാണെന്നും സർക്കാരും ചീഫ് സെക്രട്ടറിയും മൂന്നാർ മുതൽ തന്നെ വേട്ടയാടുകയാണെന്നും അഴിമതിക്കെതിരെ പോരാടിയതിനുള്ള സമ്മാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയും അഴിമതിക്കാരനാണെന്നും രാജു നാരായണ സ്വാമി തുറന്നടിച്ചു.

പിരിച്ചുവിടലിനുള്ള നോട്ടീസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്‍കി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം.

കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്. സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. പ്രധാന പദവിയിൽ ഇരിക്കുമ്പോൾ കൃത്യമായി ജോലിക്ക് എത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button