Latest NewsSports

ലീഗ് അവസാനിക്കാന്‍ കാത്തിരിക്കില്ല; സൂപ്പര്‍ കപ്പ് നേരത്തേ നടത്താന്‍ തീരുമാനം

ഐ ലീഗ് ക്ലബുകളും ഐ എസ് എല്‍ ക്ലബുകളും ഏറ്റുമുട്ടുന്ന സൂപ്പര്‍ കപ്പ് ഇനി നേരത്തെ നടക്കും. അവസാന രണ്ടു സീസണുകളിലും ഐ എസ് എല്‍ ഐ ലീഗ് സീസണുകള്‍ അവസാനിച്ച ശേഷമായിരുന്നു സൂപ്പര്‍ കപ്പ് നടന്നിരുന്നത്. ഇതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ കണക്കിലെടുത്താണ് സൂപ്പര്‍ കപ്പ് നേരത്തെ നടത്തുന്നത്.

ഇനി സെപ്റ്റംബറിലും ഒക്ടോബറിലുമാകും സൂപ്പര്‍ കപ്പ് നടക്കുക. ഈ രണ്ട് മാസങ്ങളിലെയും ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ആകും സൂപ്പര്‍ കപ്പ് നടക്കുക. സീസണ്‍ അവസാനിച്ച ശേഷം നടക്കുന്ന ഇത്തരമൊരു ടൂര്‍ണമെന്റ് കൊണ്ട് ഒരു കാര്യവുമില്ല എന്ന് സ്റ്റീവ് കോപ്പല്‍ അടക്കമുള്ള പരിശീലകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിനെക്കൂടി തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനംഇരു ലീഗിലെയും മുഴുവന്‍ ക്ലബുകള്‍ക്കും സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാനും ആകും. അവസാന രണ്ടു സീസണുകളിലും ലീഗുകളിലെ ആദ്യ ആറു സ്ഥാനക്കാര്‍ക്ക് മാത്രമേ സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ഉണ്ടായിരുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button