Latest NewsNews

ലോക മ്യൂസിക് ദിനത്തില്‍ സമ്മാനവുമായി കണ്ണാനേ കണ്ണേ…..

അജിത്ത് നായകനായി എത്തിയ വിശ്വാസം എന്ന തമിഴ് സിനിമയില്‍ സൂപ്പര്‍ ഹിറ്റായ കണ്ണാനേ കണ്ണേ എന്ന ഗാനത്തിന്റെ വയലിന്‍ വേര്‍ഷനാണ് റ്റിജോ തങ്കച്ചനും സംഘവും ഒരുക്കിയിരിക്കുന്നത്

കൊച്ചി: ലോക മ്‌യൂസിക് ദിനമായ ജൂണ്‍ 21ന് തമിഴ് സംഗീത പ്രേമികള്‍ ഹൃദയംകൊണ്ട് സ്വീകരിച്ച കണ്ണാനേ കണ്ണേ എന്ന ഗാനത്തിന്റെ കവര്‍ വേര്ഷന്‍ സമ്മാനിച്ച് റ്റിജോ തങ്കച്ചനും സംഘവും. വയലിനിസ്റ്റആയ വിഷ്ണു സ് നായര്‍ വയലിനില്‍ അവതരിപ്പിച്ച പാട്ടിന് ഇതോടുകൂടി തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

അജിത്ത് നായകനായി എത്തിയ വിശ്വാസം എന്ന തമിഴ് സിനിമയില്‍ സൂപ്പര്‍ ഹിറ്റായ കണ്ണാനേ കണ്ണേ എന്ന ഗാനത്തിന്റെ വയലിന്‍ വേര്‍ഷനാണ് റ്റിജോ തങ്കച്ചനും സംഘവും ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യാവിഷ്‌കാരം വയലിന്‍ കവറിനെ ഏറെ ശ്രദ്ധേയമാക്കുന്നു.

അങ്കമാലി പ്രസ് ക്ലബില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആണ് കവര്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. ഋതിക വിജന്ത് ആണ് വീഡിയോയില്‍ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിരിക്കുന്നത്. റ്റിജോ തങ്കച്ചനാണ് കവര്‍ ഗാനത്തിന്റെ സംവിധാനവുംചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ബേസില്‍ അക്കു ആണ് സഹായി. റായ്ബിന്‍ കീബോര്ഡ്, വിജന്ത് കോടനാട് ഹേലിക്യാമറ ജിസ്‌മോന്‍ ജോസ്, പബ്ലിസിറ്റി ഡിസൈനിങ് കാര്‍ത്തിക് സുരേഷ് എന്നിവരാണ് കവര്‍ വേര്‍ഷനിലെ മറ്റു വിഭാഗങ്ങള്‍ കൈകാര്യ ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button