KeralaLatest News

പുഴക്കരയില്‍ കാണാതായ യുവാവ് അവശനിലയില്‍ കാട്ടില്‍

പുഴക്കരയില്‍ ബൈക്കും ഷര്‍ട്ടും ഉപേക്ഷിച്ച് കാണാതായ യുവാവിനെ കാട്ടില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചമുതല്‍ മുതല്‍ കാണാതായ വടാട്ടുപാറ അരീക്കസിറ്റിയിലുള്ള 38 കാരനായ ആശീഷ് എന്ന യുവാവിനെയാണ് ശനിയാഴ്ച്ച കാട്ടില്‍ നിന്നും കണ്ടെത്തിയത്.

ഇയാളുടെ ഇരുചക്ര വാഹനവും വസ്ത്രങ്ങളും വ്യാഴാഴ്ച്ച ഉച്ചയോടെ പുഴക്കരയില്‍ കണ്ടതിനെത്തുടര്‍ന്നുണ്ടായ സംശയത്തിന്റെ പേരിലാണ് പുഴയില്‍ ഫയര്‍ഫോഴ്‌സും വനപാലകരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്. അഞ്ച് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനാവാതെ ഫയര്‍ഫോഴ്സ് സംഘം മടങ്ങുയായിരുന്നു.

അതേസമയം കാട്ടില്‍ അവശനായി അലയുന്ന ഇയാളെ ശനിയാഴ്ച്ച നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുളള ആശീഷ് തന്നെ ചികിത്സക്ക് കൊണ്ടു പോകുമെന്നുള്ള പേടിയെ തുടര്‍ന്ന് ബൈക്കുമായി വീട്ടില്‍ നിന്ന് പോന്നതായിരുന്നു. പുഴയ്ക്ക് സമീപം ബൈക്ക് ഉപേക്ഷിച്ച് ധരിച്ചിരുന്ന ഷര്‍ട്ട് പുഴയോരത്തെ മരത്തില്‍ തൂക്കിയാണ് യുവാവ് കടന്നുകളഞ്ഞത്. ബൈക്കും ഷര്‍ട്ടും പുഴക്കരയില്‍ കണ്ടതോടെ യുവാവ് ഒഴുക്കില്‍പ്പെട്ടെന്ന് കരുതിയാണ് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button