KeralaLatest News

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കൊല്ലം : വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. ചെങ്ങന്നൂര്‍ കോളേജിലെ നാലു വിദ്യാര്‍ത്ഥികള്‍ അമിത വേഗതയില്‍ സഞ്ചരിച്ച കാറിടിച്ചാണ് അപകടം ഉണ്ടായത്. വീട്ടുകാര്‍ അറിയാതെ കോളേജ് ക്ലാസ് കട്ട് ചെയ്ത് രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്.

കൊല്ലത്തേക്കാണ് ഇവര്‍ പോയത്. അമിതവേഗത കണ്ട നാട്ടുകാര്‍ ഇവര്‍ക്ക് പലതവണ വാണിങ് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും ഗൗനിക്കാതെ അമിതവേഗതയില്‍ നിര്‍ത്തിയിട്ട ബൈക്കുകാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാധനം വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ്.

അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ബൈക്കുകാരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button