Latest NewsIndia

ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും കൈയടി : കേന്ദ്രസര്‍ക്കാറിന്റെ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും കൈയടി . കേന്ദ്രസര്‍ക്കാറിന്റെ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത് . രാജ്യത്തെ ആരോഗ്യ മേഖലയിലെ സമഗ്ര പ്രകടനം വിലയിരുത്തിയ നിതി ആയോഗിന്റെ ആരോഗ്യ സൂചികാറിപ്പോര്‍ട്ടില്‍ കേരളം വീണ്ടും ഒന്നാമത്. ആന്ധ്രാപ്രദേശ് രണ്ടാമതും മധ്യപ്രദേശ് പട്ടികയില്‍ മൂന്നാമതുമെത്തി. 23 ആരോഗ്യ സൂചികകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നേട്ടം. പട്ടികയില്‍ ഏറ്റവും അവസാനം ഉത്തര്‍പ്രദേശാണ്.

ആരോഗ്യമുള്ള സംസ്ഥാനം, ഇന്ത്യ മുന്നോട്ട് എന്ന നീതി ആയോഗ് റിപ്പോര്‍ട്ട് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ പ്രകാശനം ചെയ്തു. കേരളം, ആന്ധ്രാ പ്രദേശ്, മഹാരാഷട്ര, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഹരിയാന, ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ,അസം, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ് ഇങ്ങനെയാണ് പട്ടിക.

ലോകബാങ്ക് സഹകരണത്തോടെയാണ് നിതി ആയോഗ് രാജ്യത്തെ ആരോഗ്യമേഖലയില്‍ പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button