KeralaLatest News

പിണറായി സർക്കാരിന്റെ കാലത്ത് കൂടുതൽ കസ്റ്റഡിമരണങ്ങൾ നടന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ കസ്റ്റഡിമരണങ്ങൾ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പീരുമേട് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ നിയമ സഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുമ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തിൽ എഡിജിപി തലത്തിൽ അന്വേഷണം ആവശ്യമാണ്. കസ്റ്റഡി മരണങ്ങൾ ആദ്യം നടന്നപ്പോൾതന്നെ നടപടികൾ കൃത്യമായി എടുത്തിരുന്നെങ്കിൽ വീണ്ടും ഇത് ആവർത്തിക്കില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.പോലീസ് സഹകരണസംഘ തെരഞ്ഞെടുപ്പിൽപോലും ഇടപെട്ട് പൂർണമായും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.കസ്റ്റഡിമരണങ്ങൾ തുടർക്കഥയാകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെക്കൂടി സസ്‌പെൻഡ് ചെയ്തിരുന്നു. ആകെ പതിനേഴ് പോലീസുകാർക്കെതിരെയാണ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button