Latest NewsUAEGulf

സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരം

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റു. ഒരേദിവസം രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ പെട്ടാണ് ബസിലെ കുട്ടികള്‍ക്ക് പരിക്കേറ്റത്. ആദ്യ സംഭവത്തില്‍ അല്‍ റീം ദ്വീപിലെ യൂണിയന്‍ ബാങ്കിന് സമീപം സ്‌കൂള്‍ ബസ് മറ്റൊരു വാഹനത്തില്‍ ഇടിച്ച് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരു ഏഷ്യന്‍ പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബാക്കി കുട്ടികള്‍ക്ക് നിസാര പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരു പുരുഷനും സ്ത്രീക്കും പരിക്കേറ്റു.രണ്ടാമത്തെ സംഭവത്തില്‍ അല്‍ റാഹ ബീച്ചിന് സമീപം ബസ് കാറുമായി കൂട്ടിയിടിച്ച് മൂന്ന് എമിറാത്തി കുട്ടികള്‍ക്ക് പരിക്കേറ്റു. മറ്റ് രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റു.

അപകടങ്ങള്‍ എങ്ങനെയാണ് സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ടെയില്‍ ഗേറ്റ് ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കാന്‍ തങ്ങള്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിക്കാറുണ്ടെന്ന് ട്രാഫിക്, പട്രോളിംഗ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹുമൈരി പറഞ്ഞു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ തടയുന്നതിനായി യുഎഇ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. അബുദാബിയില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ബസ് സ്റ്റോപ്പ് ചിഹ്നങ്ങള്‍ അവഗണിച്ചതിന് 3,664 പേര്‍ക്കെതിരെ പിഴ ചുമത്തി എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കുറ്റത്തിനുള്ള ശിക്ഷ 1,000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ്.

shortlink

Post Your Comments


Back to top button