KeralaLatest News

സംസ്ഥാനത്ത് ഹൈവേ കൊള്ളക്കാർ വീണ്ടും; മോഷണ വിദ്യകൾ പലതും ഉപയോഗിക്കുന്നു

വയനാട് : സംസ്ഥാനത്ത് ഹൈവേ കൊള്ളക്കാർ വീണ്ടുമെത്തി. രാത്രികാലങ്ങളിൽ മാത്രം എത്തുന്ന മോഷ്ടാക്കൾ നിരവധി വിദ്യകൾ ഉപയോഗിച്ചാണ് മോഷണം നടത്തിവരുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിനും മൈസുരൂവിനും ഇടയിൽ ബിഡ്ജി എന്ന സ്ഥലത്തിനു സമീപം കൊള്ളസംഘത്തിന്റെ കവർച്ചയ്ക്കിരയായ ലോറി ഡ്രൈവർ നായ്ക്കട്ടി സ്വദേശി നെടുംകണ്ടംപുറായിൽ ഉസ്മാൻ ആണ് ഒടുവിലെ ഇര.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ ബിഡ്ജിക്കും രാംനഗറിനും ഇടയിൽ ലോറി നിർത്തിയപ്പോഴാണ് ഉസ്മാനെ കൊള്ളക്കാർ കീഴ്പ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ 35,000 രൂപയും മൊബൈൽ ഫോണും കൊള്ളക്കാർ കവർന്നു. ജാക്കി ലിവർ കൊണ്ടു മർദിച്ച് അവശനാക്കിയാണു കൊള്ളസംഘം കടന്നത്.

ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവുമധികം കൊള്ളസംഘങ്ങളുടെ സാന്നിധ്യമുള്ള ദേശീയപാതയാണ് ബെംഗളൂരു- മൈസൂരു പാത. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ നോട്ടമിട്ടാണു കൊള്ളസംഘങ്ങൾ ബൈക്കുകളിലും ഓട്ടോറിക്ഷകളിലും റോന്തടിക്കുന്നത്. 2 വർഷം മുൻപ് ചന്നപട്ടണയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി കൊള്ളനടത്തി.

കൊള്ളസംഘത്തിൽ കോളേജ് വിദ്യർത്ഥികളും ഉൾപ്പെടുന്നുണ്ട്. മുളകുപൊടിയും മുഖം മൂടിയും മരകായുധങ്ങളും ഉപയോഗിച്ചാണ് കൊള്ളനടത്താൻ ഇവർ എത്തുന്നത്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ ഹൈവേകളിൽ കൂടി യാത്ര ചെയ്യുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button