Latest NewsMobile PhoneTechnology

എല്‍ജിയുടെ പുതിയ മൂന്ന് W സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

അടുത്ത മാസം 3ന് ഇന്ത്യയില്‍ അമസോണ്‍ വഴിയാണ് എല്‍ജി W10, W30 ഫോണുകള്‍ വിപണിയില്‍ എത്തുക. എന്നാല്‍ W30 പ്രോ എപ്പോള്‍ ലഭ്യമാകും എന്നത് സംബന്ധിച്ച് എല്‍ജി ഒരു വ്യക്തതയും നല്‍കുന്നില്ല. ജിയോ ഉപയോക്താക്കള്‍ക്ക് ലോഞ്ചിംഗിനോട് അനുബന്ധിച്ച് 4,950 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ഈ ഫോണുകള്‍ വാങ്ങുമ്പോള്‍ ലഭിക്കും.

എല്‍ജി W സീരിസില്‍ പെടുന്ന എല്‍ജി W10, W30, W30 പ്രോ എന്നീ ഫോണുകളാണ് ഇന്ത്യയില്‍ എത്തിയത്. എഐ ഫീച്ചേര്‍ഡ് നൈറ്റ് മോഡ്, പോട്രേയെറ്റ്, ബോക്കെ, വൈഡ് ആംഗിള്‍ പ്രത്യേകതയോടെ എത്തുന്ന ക്യാമറ. എച്ച്ഡി പ്ലസ് ഫുള്‍ വ്യൂ ഡിസ്പ്ലേ പാനല്‍. 4000 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണുകളുടെ പ്രത്യേകതയാണ്.

എല്‍ജി W10ന് 8,999 രൂപയാണ് വില വരുന്നത്. W30ക്ക് 9,999 രൂപയാണ് വില ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡി W30 പ്രോയുടെ വില എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button