Latest NewsHealth & Fitness

മറയൂർ ചക്കകൾ പ്രിയങ്കരമാകുന്നതിന് പിന്നിലെ കാരണം

കേരളത്തിലെ മറ്റ് ഇടങ്ങളിലെ ചക്കയേക്കാൾ മധുരമേറിയതിനാലാണ് മറയൂരിലെ ചക്കകൾ പ്രിയങ്കരമാക്കുന്നത്. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യകതകതളും ഉള്ളതിനാലാണ് മറയൂരിലെ ചക്കകൾക്ക് മധുരമേറാൻ കാരണം. മറയൂർ ചക്കകൾ സീസണിൽ റോഡരികിലാണ് കൂടുതലായും വിൽപ്പന നടത്തുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് റോഡരികുകളിൽ ചക്ക വിൽപന നടത്തുന്നത് പ്രദേശവാസികൾക്കും നല്ലൊരു വരുമാന മാർഗമായിരിക്കുകയാണ്.

ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, തായ്ലാൻഡ്, ജമൈക്ക, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഈ വൃക്ഷം വളരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.

കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ചക്കയിൽ അടങ്ങിയിരിക്കുന്നു. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും. പച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. കൊളസ്ട്രോള്‍ രഹിതമായ ചക്കയിൽ സോഡിയത്തിൻ്റെ അളവും കുറവാണ്.ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു. ചക്കയിലെ നാരുകൾ വൻകുടലിലെ ക്യാൻസറിനെ പ്രതിരോധിക്കുന്നു. നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കും.കീടനാശിനികളില്ലാത്തതിനാൽ വിശ്വാസത്തോടെ കഴിക്കാവുന്ന ഏക ഭക്ഷണമാണ് ചക്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button