Latest NewsIndia

ട്രെയിനില്‍ മസാജ് ; പദ്ധതി ഉപേക്ഷിച്ചെന്ന് റെയില്‍മന്ത്രി

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് കാലും തലയും മസാജ് ചെയ്യുന്ന പദ്ധതി റെയില്‍വേ ഉപേക്ഷിച്ചു. ഇന്‍ഡോറില്‍ നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ഈ നിര്‍ദേശം പിന്‍വലിച്ചെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. . ‘തലയും കാലും മസാജ്” ഏര്‍പ്പെടുത്തിക്കൊണ്ട് റെയില്‍വേ വരുമാനം വര്‍ദ്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളില്‍ റിസര്‍വര്‍ഷേന്‍ യാത്രക്കാര്‍ക്ക് മസാജ് സൗകര്യം ഏര്‍പ്പെടുത്തിയ വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി ഉള്‍പ്പെടെയുള്ളവര്‍ റെയില്‍ മന്ത്രിക്ക് കത്തയച്ചിരുന്നു. ഇത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ വാദം. സോഷ്യല്‍ മീഡിയകളിലും ഇത് സംബന്ധിച്ച് വിഭിന്ന അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ റെയില്‍വേ പദ്ധതി പിന്‍വലിക്കുകയായിരുന്നു. 100 രൂപയ്ക്ക് യാത്രികര്‍ക്ക് തലയും കാലും മസാജ് ചെയ്യാന്‍ വിദഗ്ദരെ ഏര്‍പ്പെടുത്താനായിരുന്നു റെയില്‍വേ തീരുമാനിച്ചത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് പത്ത് മണി വരെ ഇവരുടെ സേവനം ലഭ്യമാക്കാനായിരുന്നു നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button