Latest NewsGulf

ഒമാനിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്ക് നീട്ടി; വിലക്ക് നീട്ടിയത് ആറുമാസത്തേക്ക്

2014 ജനുവരി ഒന്നു മുതൽ ഈ തസ്തികകളിൽ താൽക്കാലിക വിലക്ക്

ഒമാനിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്കിൽ മാറ്റം, സ്വകാര്യ മേഖലയിൽ നാല് തസ്തികകളിൽ ഒമാനിലെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്കാണ് നീട്ടിയത്. ജൂലൈ മൂന്ന് മുതൽ ആറുമാസത്തേക്ക് കൂടിയാണ് വിസാ വിലക്ക് നീട്ടിയത്.

ഒമാനിൽ കാർപെൻററി, അലൂമിനിയം വർക്ക്ഷോപ്പ് തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, ഇഷ്ടിക നിർമാണ ഫാക്ടറി തൊഴിലാളികൾ തുടങ്ങിയ തസ്തികകളിലാണ് വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നതിന് വിലക്കുള്ളത്. 22/2014 മന്ത്രിതല ഉത്തരവിൽ പറഞ്ഞിരിക്കുന്ന തസ്തികകളിലെ പുതിയ വിസക്കുള്ള വിലക്ക് ആറു മാസത്തേക്ക് കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

എന്നാൽ 2014 ജനുവരി ഒന്നു മുതൽ ഈ തസ്തികകളിൽ താൽക്കാലിക വിലക്ക് നിലവിലുണ്ട്. ഇത് ഓരോ ആറുമാസം കൂടുേമ്പാഴും പുതുക്കി വരുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button