KeralaLatest News

കേസ് സിബിഐ അന്വേഷിക്കണം ; സെക്രട്ടറിയേറ്റിന് മുമ്പിൽ കസ്റ്റഡിമരണത്തിൽ കൊല്ലപ്പെട്ടവരുടെ അമ്മമാർ സമരമിരിക്കുന്നു

തിരുവനന്തപുരം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച രാജ്‌കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരമിരിക്കുന്നു. കേരള പോലീസിൽ വിശ്വാസമില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇവർക്കൊപ്പം സംസ്ഥാനത്ത് വിവിധ കസ്റ്റഡിമരണങ്ങളിൽ കൊല്ലപ്പെട്ടവരുടെ അമ്മമാരും സമരത്തിനെത്തി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. പൊലീസുകാർക്ക് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥർക്കും ഉരുട്ടിക്കൊലയിൽ പങ്കുണ്ട്. എസ്പിയേയും ഡിവൈഎസ്പിയേയും അറസ്റ്റ് ചെയ്യണമെന്നും രാജ് കുമാറിന്റെ അമ്മ പറഞ്ഞു.

ആലുവയിൽ ആളുമാറി പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ അമ്മ, നെയ്യാറ്റിൻകരയിൽ തർക്കത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ സനലിന്റെ അമ്മയും സമരപ്പന്തലിൽ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button