Latest NewsIndia

രാജീവ് ഗാന്ധി വധക്കേസ്; നളിനിക്ക് പിറകേ മുരുകനും പരോള്‍ തേടി, ഹര്‍ജി ഉടന്‍

ചെന്നൈ : നളിനിക്കു പിന്നാലെ പരോള്‍ ആവശ്യവുമായി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് മുരുകനും കോടതിയിലേക്ക്. ഹര്‍ജി ഉടന്‍ നല്‍കുമെന്നാണ് സൂചന. അതിനിടെ ഒരുമാസത്തെ പരോള്‍ ലഭിച്ച നളിനി പുറത്തിറങ്ങുന്നതു വൈകും. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമേ പുറത്തിറങ്ങുന്ന സമയം തീരുമാനിക്കൂ. പത്തുദിവസത്തിനുള്ളില്‍ പരോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്

മകളുടെവിവാഹം നടത്താന്‍ ആറുമാസത്തെ പരോള്‍ ആവശ്യപെട്ടാണു നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ ഫയല്‍ ചെയ്തഹര്‍ജിയില്‍ തീരുമാനമാകാന്‍ നാലുമാസം സമയമെടുത്തു. ലണ്ടനില്‍ ഡോക്ടറായി ജോലി ചെയ്യുന്ന മകള്‍ അരിത്രയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു എന്നാല്‍ എവിടെ വച്ചു എപ്പോള്‍ എന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കാനാണ് നളിനി പരോള്‍ ആവശ്യപെട്ടിരിന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള അരിത്ര ഇന്ത്യയിലേക്കു വരാന്‍ ഇതുവരെ വീസയ്ക്ക് പോലും അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു പരോളിനെ എതിര്‍ത്തിരുന്ന തമിഴ്‌നാടു സര്‍ക്കാരിന്റെ വാദം. ഇന്നു പുറത്തിറങ്ങുന്ന നളിനി എവിടേക്ക് പോകുമെന്നതു സംബന്ധിച്ച വിവരങ്ങളും സുരക്ഷ കാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.

കര്‍ശന ഉപാധികളോടെ ഒരുമാസം പുറത്തിറങ്ങാനാണ് അനുമതി. മാധ്യമങ്ങളുമായോ , രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാന്‍ പാടില്ല. എവിടെ പോകുന്നു എന്തു ചെയ്യുന്നുവെന്ന് മുന്‍കൂട്ടി ഹൈക്കോടതിയെ അറിയിക്കണം. ഇരുപത്തിനാലു മണിക്കൂറും പൊലീസ് പിറകെയുമുണ്ടാവും തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണു കോടതി ഏര്‍പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button