Latest NewsIndiaCrime

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ കാമുകനും സുഹൃത്തുക്കളും പിടിയിലായതിങ്ങനെ

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഒന്‍പത് പേര്‍ പോലീസ് പിടിയിലായി. സ്‌കൂളിലേക്ക് പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ കാമുകനെ അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിയുന്നത്. 16കാരിയായ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി ഇയാള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊള്ളാച്ചി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി സൗഹൃദത്തിലായെന്ന് പൊലീസ് പറയുന്നു. സൗഹൃദം പിന്നീട് പ്രണയമായെന്നും വെള്ളിയാഴ്ച പെണ്‍കുട്ടിയെ കാമുകന്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെന്നുമാണ് പൊലീസ് ഭാഷ്യം. മകള്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവാവ് പൊലീസ് പിടിയിലായതിന് പിന്നാലെ പെണ്‍കുട്ടി വീട്ടിലെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കളുമായി ചേര്‍ന്ന് മാസങ്ങളായി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button