Latest NewsSaudi ArabiaGulf

സൗദിയിൽ എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു : ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം

റിയാദ്‌∙: സൗദിയിൽ എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം. റിയാദിനടുത്ത ഫൈസലിയയിലുണ്ടായ അപകടത്തിൽ സൗദി പൗരനും സെക്യൂരിറ്റി ജീവനക്കാരനുമായ മുഹമ്മദ്‌ ശറഹീലും(32),ഭാര്യയും മൂന്നു മക്കളുമാണ് കറുത്ത പുക ശ്വസിച്ച്‌ മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത്‌ കണ്ട സ്വദേശി വിവരമറിയിച്ചതിനെ തുടർന്ന് സഥലത്തെത്തിയ സിവിൽ ഡിഫൻസ്‌ അധികൃതർ റെഡ്‌ ക്രസന്റിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button