Latest NewsUAE

‘ഹലോ സമ്മർ’ കാമ്പെയ്‌ൻ; അഡ്‌നോക് സ്റ്റേഷനുകളിൽ നിന്ന് കാറിൽ ഇന്ധനം നിറക്കുന്നവർക്കൊരു സന്തോഷവാർത്ത

ദുബായ്: വേനൽക്കാലത്ത് അഡ്‌നോക് ഇന്ധന സ്റ്റേഷനുകളിൽ നിന്ന് രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ കാറിൽ ഇന്ധനം നിറച്ചാൽ അധിക നിരക്ക് ഈടാക്കില്ല. നിലവിൽ 10 ദിർഹം ആയിരുന്നു അധികമായി നൽകേണ്ടത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച നിലവിൽ വന്നു. ‘ഹലോ സമ്മർ’ കാമ്പെയ്‌ൻ എന്ന പദ്ധതി പ്രകാരം ‘അഡ്‌നോക് വാലറ്റ്’ ഉപഭോക്താക്കൾക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സൗജന്യ ഇന്ധന സേവനങ്ങൾ ലഭിക്കും. നോൺ-വാലറ്റ് ഉപഭോക്താക്കൾക്ക് ജൂലൈയിൽ സൗ ജന്യ സേവനങ്ങൾ ലഭിക്കുമെങ്കിലും ഓഗസ്റ്റിൽ ഇത് ലഭിക്കുന്നതിന് സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.

വാലറ്റ് ഉപഭോക്താക്കൾക്ക് സ്മാർട്ട് ടാഗ്, എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ ഒരു ‘പ്ലസ്’ കാർഡ് ഉപയോഗിച്ച് സേവനങ്ങൾക്ക് പണമടയ്ക്കാൻ അവസരമുണ്ട്. സ്കീമിനായി സൈൻ അപ്പ് ചെയ്യാൻ രണ്ട് മിനിറ്റ് മാത്രമേ സമയമെടുക്കു എന്ന് കമ്പനി അറിയിച്ചു. വാഹനമോടിക്കുന്നവരെ നയിക്കാൻ എല്ലാ അഡ്‌നോക് സ്റ്റേഷനുകളിലും ‘പ്രീമിയം’, ‘സ്വയം-സേവനം’ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നു. പ്രീമിയം സേവനം ഉപയോഗിക്കുന്ന വാഹനയാത്രക്കാർക്ക് അവരുടെ കാർ വിൻഡ്ഷീൽഡുകൾ പരിചാരകർ വൃത്തിയാക്കി നൽകുന്നതാണ്.

“ഞങ്ങളുടെ ‘ഹലോ സമ്മർ’ കാമ്പെയ്‌ൻ ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്താണ് ഇന്ധനം നിറച്ചു നൽകുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഞങ്ങളുടെ അഡ്‌നോക് വാലറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സുഖകരമാക്കുന്നു. ജൂലൈ മാസത്തിൽ എല്ലാ ഉപഭോക്താക്കളെയും പ്രൊമോഷനിൽ ഉൾപ്പെടുത്തുന്നത് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. അഡ്‌നോക് വാലറ്റുമായി സൈൻ അപ്പ് ചെയ്യാനും ഓഗസ്റ്റിൽ ആനുകൂല്യങ്ങൾ ആസ്വദിക്കാനും ഈ കാമ്പെയ്ൻ ഉപഭോക്താകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. സമ്മർ കാമ്പെയ്‌നെ പരാമർശിച്ച് അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ ആക്ടിംഗ് സിഇഒ സയീദ് മുബാറക് അൽ റഷ്ദി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button