Latest NewsIndia

യാത്രയില്‍ പതിവ് തെറ്റിക്കാതെ രാഹുല്‍: കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് നേരെ പോയത് ഇവിടേയ്ക്ക് -വീഡിയോ

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ രാഹുല്‍ഗാന്ധിക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു

പാട്ന: യാത്രകള്‍ക്കിടയില്‍ ചെറിയ ഹോട്ടലുകളിലും കടകളിലും കയറി ഭക്ഷണം കഴിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ ഒരു പതിവ് രീതിയാണ്. ഇത്തവണ ബിഹാര്‍ കോടതിയില്‍ ജാമ്യമെടുക്കുന്നതിനായി എത്തിയപ്പോള്‍ പാട്നയിലെ മൗര്യലോക് മാര്‍ക്കറ്റ് കോംപ്ലക്സിലെ ഒരു ഹോട്ടലിലാണ് രാഹുല്‍ എത്തിയത്.

കോടതിയില്‍ നിന്നും തിരികെ വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ തെന്നിന്ത്യന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടലില്‍ കയറി രാഹുല്‍ ദോശയും കാപ്പിയും കഴിച്ചു. എ.ഐ.സി.സി. വക്താവ് ശക്തിസിങ് ഗോഹില്‍, ബിഹാര്‍ പി.സി.സി. അധ്യക്ഷന്‍ മദന്‍മോഹന്‍ ജാ, രാജ്യസഭാംഗം അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

എല്ലാ കള്ളന്മാരുടെയും പേര് മോദി എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി നല്‍കിയ കേസില്‍ ജാമ്യമെടുക്കാനാണ് രാഹുല്‍ഗാന്ധി പാട്നയിലെത്തിയത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ രാഹുല്‍ഗാന്ധിക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button