Latest NewsIndia

സ്‌കൂളുകളില്‍ ഇനി മുതല്‍ കുട്ടികളെ തത്സമയം നിരീക്ഷിക്കാം

ന്യൂഡല്‍ഹി: ഇനി മുതല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളെയോര്‍ത്ത് പേടിക്കേണ്ട. സ്‌കൂളില്‍ പോകുന്ന മക്കളെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ സംവിധാനം ഒരുങ്ങുന്നു. നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും നവംബറിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച പദ്ധതി നടപ്പിലാക്കുമെന്ന് അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

ഷഹീദ് ഹേമു കല്യാണി സര്‍വോദയ ബാല വിദ്യാലയത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സിസിടിവി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവിധാനം പൂര്‍ണമാകുന്നതോടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇത് മാതാപിതാക്കള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button