കൃഷ്ണ(ആന്ധ്രപ്രദേശ്): ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും മോഷ്ടിച്ച എസ്ബിഐ ജീവനക്കാരൻ അറസ്റ്റിൽ. ആന്ധ്രപ്രദേസിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെ വിജയവാഡയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ബാങ്ക് മാനേജറുടെ വിശ്വസ്തനായിരുന്നു ശ്രീനിവാസിനു ചട്ടവിരുദ്ധമായി ബാങ്ക് ലോക്കറില്‍ താക്കോല്‍ സൂക്ഷിക്കാന്‍ മാനേജര്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചായിരുന്നു മോക്ഷണം.
ബാങ്ക് ലോക്കറിലെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വെച്ചിരുന്നതായും ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്കുന്ന പണം മോഷ്ടിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞെന്നും പണവും സ്വര്‍ണവും ഇയാളില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
Post Your Comments