Latest NewsInternational

കാര്‍ ബോംബ്​ സ്​ഫോടനത്തിൽ 8പേര്‍ കൊല്ലപ്പെട്ടു

കാബൂൾ : കാര്‍ ബോംബ്​ സ്​ഫോടനത്തിൽ 8പേര്‍ കൊല്ലപ്പെട്ടു. അഫ്​ഗാനിസ്​താനിലെ ഗസ്​നിയിലാണ് സംഭവം. കൊല്ലപ്പെട്ട 8 പേർ നാഷണല്‍ ഡയറക്​ടറേറ്റ്​ ഓഫ്​ സെക്യൂരിറ്റി(എന്‍.ഡി.എസ്​) അംഗങ്ങളാണെന്നു അല്‍ ജസീറ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു.  50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗസ്​നിയിലെ ഇന്‍റലിജന്‍സ്​ യൂണിറ്റ്​ ലക്ഷ്യമിട്ടുള്ള ആക്രമണമാണ്​ നടന്നതെന്ന്​ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം ഹസന്‍ റാസ യൂസഫ്​ പറഞ്ഞു.

ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്​. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാ​ന്‍ – അഫ്​ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പ​ങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ്​ ഗസ്​നിയില്‍ വന്‍ സ്​ഫോടനമുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button